ഷക്കീല
| ഷക്കീല | |
|---|---|
| ജനനം | 44വയസ്സ് (2007ൽ) ആന്ധ്രാപ്രദേശ് |
| തൊഴിൽ | സിനിമ നടി |
| ശമ്പളം | വ്യക്തമല്ല |
ദക്ഷിണേന്ത്യയിലെ ജനപ്രിയസിനിമകളിലെ പ്രശസ്ത നടിയായിരുന്നു ഷക്കീല. 1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങൾ അവതരിപ്പിക്കാനായി ഈ അഭിനേത്രിയെ തെലുങ്കിൽ നിന്നും മലയാളത്തിൽ കൊണ്ടുവരികയായിരുന്നു. ആന്ധ്രാപ്രദേശുകാരിയാണ്. 44 വയസുണ്ട്.(27/02/2007)
മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. പ്ലേ ഗേൾസ് എന്ന സിനിമയിൽ സഹനടിയായിട്ടായിരുന്നു രംഗപ്രവേശം. ഒട്ടേറെ മലയാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചിരുന്നു ആത്മകഥയും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
| ക്രമനമ്പർ | ചിത്രത്തിന്റെ പേര് | സംവിധായകൻ | വർഷം |
|---|---|---|---|
| 1 | കിന്നാര തുമ്പികൾ | - | - |
| 2 | എണ്ണത്തോണി | - | - |
| 3 | ഡ്രൈവിങ്ങ് സ്കൂൾ | - | - |
| 4 | ലേഡീസ് ഹോസ്റ്റൽ | - | - |
| 5 | കല്ലുവാതിൽകൽ കത്രീന | - | - |
| 6 | അഗ്നിപുഷ്പം | - | - |