ശൗര്യചക്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശൗര്യ ചക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ശൗര്യ ചക്ര | ||
![]() |
||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| തരം | യുദ്ധേതര ഘട്ടത്തിലെ ധീരത | |
| വിഭാഗം | ദേശീയ ധീരത | |
| നിലവിൽ വന്നത് | 1952 | |
| നൽകിയത് | ഭാരത സർക്കാർ | |
| പ്രധാന പേരുകൾ | അശോക് ചക്ര, ക്ലാസ് III (1967 വരെ) |
|
| അവാർഡ് റാങ്ക് | ||
| കീർത്തി ചക്ര ← ശൗര്യ ചക്ര → | ||
യുദ്ധേതരഘട്ടത്തിൽ ശത്രുക്കൾക്കെതിരായുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന ഇന്ത്യൻ സൈനിക ബഹുമതിയാണ് ശൗര്യ ചക്ര. യുദ്ധസമയത്തുനൽകുന്ന വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു. ചിലപ്പോൾ മരണാനന്തര ബഹുമതിയായും ഇതു നൽകാറുണ്ട്.
1952 ജനുവരി നാലിനാണ് അശോക ചക്ര ക്ലാസ് 3 എന്ന പേരിൽ ഈ ബഹുമതി നിലവിൽ വന്നത്. 1967 ലാണ് ഈ ബഹുമതി ശൌര്യ ചക്ര എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതിയാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.
|
|||||||||||||||||||||||||||||||||||||||||||||||||
