ശ്രീമൂലനഗരം മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശീയതഇൻഡ്യൻ
പൗരത്വംഇൻഡ്യൻ
Genreനാടകം, കഥ, തിരക്കഥ
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളിനന്ദിനി
കുട്ടികൾഅനൂപ് മോഹൻ
വെബ്സൈറ്റ്
www.sreemoolammohan.com

നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് ശ്രീമൂലനഗരം മോഹൻ (1950 - ). ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കെ.ആർ. വേലായുധപണിക്കർ, ലക്ഷ്‌മിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ശ്രീമൂലനഗരത്താണ് ഇദ്ദേഹം പഠിച്ചതും വളർന്നതും. വിദ്യാഭ്യാസകാലത്തുതന്നെ ഇദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങിയിരുന്നു. [1]

സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മാക്‌ട എന്നിവയിൽ ഇദ്ദേഹത്തിന് ആജീവനാന്ത അംഗത്വമുണ്ട്. ഇപ്പോൾ ആലുവ സബ്‌ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.[1] ഇദ്ദേഹം ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്നിട്ടുണ്ട്.[2]

കൃതികൾ[തിരുത്തുക]

പതിനേഴു കൃതികൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

  • സന്ധ്യകളേ യാത്ര
  • ഗ്രീക്ഷ്‌മം
  • ആശ്രമമൃഗം
  • സമാധി
  • ഇതാ മനുഷ്യൻ
  • മോക്ഷം
  • മയൂഖം
  • അഷ്‌ടബന്ധം
  • അനുഷ്‌ഠാനം
  • അമരഗീതം
  • അമരാവതി സബ്ട്രഷറി
  • വനവാസം (1977)

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • മധുരിക്കുന്ന രാത്രി (കഥ, തിരക്കഥ, സംഭാഷണം) [3] [4][5]
  • നേതാവ് (തിരക്കഥ, സംഭാഷണം)[4][5]
  • ചില്ലുകൊട്ടാരം (കഥ, തിരക്കഥ, സംഭാഷണം)[3][4][5]
  • അഷ്ടബന്ധം (കഥ, സംഭാഷണം)[3][5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പ്രഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകരചയിതാവിനുള്ള കേരള ഗവണ്മെന്റിന്റെ അവാർഡ് (1985-ൽ അഷ്ടബന്ധം എന്ന നാടകത്തിനും 1988-ൽ മകരസംക്രമം എന്ന നാടകത്തിനും)[1][6]
  • ഫിലിം ക്രിട്ടിക്സ് അവാർഡ് (മികച്ച ചലച്ചിത്ര കഥയ്ക്കുള്ളത് - അഷ്ടബന്ധം എന്ന ചലച്ചിത്രത്തിന്) 1989-ൽ[1][6]
  • സംഗീത നാടക അക്കാദമി അവാർഡ് (1992-ൽ) മികച്ച നാടകരചയിതാവിന്[1][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "ശ്രീമൂലനഗരം മോഹൻ". പുഴ.കോം. Archived from the original on 2012-04-15. Retrieved 29 മാർച്ച് 2013.
  2. "ശ്രീമൂലനഗരത്തിന് തിലകൻ ദീപ്ത ഓർമ". മാദ്ധ്യമം. 25 സെപ്റ്റംബർ 2012. Archived from the original on 2013-11-13. Retrieved 29 മാർച്ച് 2013.
  3. 3.0 3.1 3.2 "ശ്രീമൂലനഗരം മോഹൻ:കഥ". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
  4. 4.0 4.1 4.2 "ശ്രീമൂലനഗരം മോഹൻ: തിരക്കഥ". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
  5. 5.0 5.1 5.2 5.3 "ശ്രീമൂലനഗരം മോഹൻ: സംഭാഷണം". മലയാളസംഗീതം. Retrieved 29 മാർച്ച് 2013.
  6. 6.0 6.1 6.2 "അവാർഡ്സ്". ശ്രീമൂലനഗരം മോഹൻ. Archived from the original on 2014-03-10. Retrieved 29 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=ശ്രീമൂലനഗരം_മോഹൻ&oldid=3792115" എന്ന താളിൽനിന്ന് ശേഖരിച്ചത്