ശ്രീനിവാസൻ
| Sreenivasan | |
|---|---|
Sreenivasan |
|
| ജനനം | 6 ഏപ്രിൽ 1956 Kuthuparamba, Kannur District, India |
| ഭവനം | Kochi, India |
| ദേശീയത | Indian |
| മറ്റ് പേരുകൾ | Sreeni |
| വംശം | Malayali |
| പൗരത്വം | India |
| ബിരുദം | |
| തൊഴിൽ | Actor Scriptwriter Director Producer |
| സജീവം | 1977–present |
| അറിയപ്പെടുന്നത് | Natural versatile acting |
| ശ്രദ്ധേയ കൃതികൾ | Chinthavishtayaya Shyamala, Mazhayethum Munpe, Thakarachenda, Sandesam, Udayananu Tharam, Katha Parayumbol, Vadakkunokkiyantram, |
| ജീവിത പങ്കാളി | Vimala |
| മക്കൾ | വിനീത് ശ്രീനിവാസൻ, Dhyan Sreenivasan |
| പുരസ്കാരങ്ങൾ | National Film Awards: Best Film on Other Social Issues (1999) Kerala State Awards: State Best Actor (1986,1995,1999,2007) Special Jury Award (1988) Second Best Film (Producer) (1991,1995) Filmfare Awards: Filmfare Award for Best Actor (1986,1988,1993,1995,1999,2007) Special Jury Award (2009) |
മലയാള സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്.
ഉള്ളടക്കം |
ആദ്യജീവിതം[തിരുത്തുക]
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. തന്റെ സ്കൂൾ ജീവിതം ശ്രീനി കതിരൂർ ഗവ. സ്കൂളിലും, കലാലയജീവിതം പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.[1]
അഭിനയജീവിതം[തിരുത്തുക]
സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. [അവലംബം ആവശ്യമാണ്]
ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.
അവാർഡുകൾ[തിരുത്തുക]
തന്റെ സിനിമാ ജീവിതത്തിൽ ശ്രീനിവാസന് ഒരു പാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചിലത് താഴെപറയുന്നു,
- കേരളസംസ്ഥാന സിനിമാ അവാർഡ് - മികച്ച കഥ- സന്ദേശം (1991)
- കേരളസംസ്ഥാന സിനിമാ അവാർഡ് - മികച്ച തിരക്കഥ - മഴയെത്തും മുമ്പേ (1995)
- കേരളസംസ്ഥാന സിനിമാ അവാർഡ് - മികച്ച ജനപ്രിയ സിനിമ - ചിന്താവിഷ്ടയായ ശ്യാമള (1998),
- കേരളസംസ്ഥാന സിനിമാ അവാർഡ് - മികച്ച ചിത്രം - വടക്കുനോക്കിയന്ത്രം (1989).
- കേരളസംസ്ഥാന സിനിമാ അവാർഡ് - ജൂറിയുടെ പ്രത്യേക അവാർഡ് - തകരച്ചെണ്ട (2006)
ശ്രീനിയുടെ ചില പ്രധാനചിത്രങ്ങൾ[തിരുത്തുക]
- രെടായി സുഴി (2009) തമിഴ് നിർമ്മാണം നടക്കുന്നു.
- പച്ചമരത്തണലിൽ (2008)
- ബില്ലു ബാർബർ (2008) [ഹിന്ദി] കഥ
- കുസേലൻ(2008) [തമിഴ്] കഥ
- കഥ പറയുമ്പോൾ (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം
- Shortcut - the con is on (2007) [ഹിന്ദി] കഥ
- അറബിക്കഥ (2007)
- വെള്ളിതിരൈ (2007) [തമിഴ്] കഥ
- ഉദയനാണ് താരം (2005)
- Zameer - The Fire Within(2005) [ഹിന്ദി] കഥ/തിരക്കഥ
- മേഘം (1999)
- അയാൾ കഥ എഴുതുകയാണ് (1998) തിരക്കഥ
- ചിന്താവിഷ്ടയായ ശ്യാമള' (1998) (സംവിധാനം)
- അഴകിയ രാവണൻ (1996) കഥ/തിരക്കഥ
- കാലാപാനി (1996)
- മഴയെത്തും മുമ്പേ (1995) കഥ/തിരക്കഥ
- മിഥുനം (1993)
- സന്ദേശം (1991) കഥ/തിരക്കഥ
- അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ
- തലയണമന്ത്രം (1990) കഥ/തിരക്കഥ
- ആനവാൽ മോതിരം (1990)
- വടക്കുനോക്കിയന്ത്രം (1989) (സംവിധാനം)
- വരവേല്പ്പ് (1989) കഥ/തിരക്കഥ
- ചിത്രം (1988)
- മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ
- പട്ടണപ്രവേശം (1988) കഥ/തിരക്കഥ
- വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ
- നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ
- ഗാന്ധിനഗർ സെക്കന്റ് സ്ട്റീറ്റ് (1986) കഥ/തിരക്കഥ
- സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ
- T.P. ബാലഗോപാലൻ M.A. (1986) കഥ/തിരക്കഥ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- 1956-ൽ ജനിച്ചവർ
- ഏപ്രിൽ 6-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടന്മാർ
- മലയാള ചലച്ചിത്ര സംവിധായകർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മലയാള തിരക്കഥാകൃത്തുക്കൾ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ