ശ്രീജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയും ഗായികയുമാണ് ശ്രീജ.[1][2]

ജീവിതരേഖ[തിരുത്തുക]

നാടക അഭിനേതാക്കളായ ഉഷ, ശ്രീധരൻ ദമ്പതികളുടെ മകളായാണ് ശ്രീജ ജനിച്ചത്. ചില നാടകങ്ങളിൽ മാതാപിതാക്കൾക്കൊപ്പം ശ്രീജ അഭിനയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിധി എന്ന ചിത്രത്തിൽ ബാലതാരമായി ആദ്യമായി അഭിനയിച്ചു.[3] 1989-ൽ ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസന്റെ പെങ്ങളായും മഴവിൽക്കാവടി എന്ന ചിത്രത്തിൽ ജയറാമിന്റെ പെങ്ങളായും അഭിനയിച്ചു. ജഗതി ആദ്യമായി സംവിധാനം ചെയ്ത അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.[3]. പിന്നീട് ചെറിയ ലോകവും വലിയ മനുഷ്യരും, കാഴ്ചയ്ക്കപ്പുറം എന്ന ചിത്രങ്ങളിൽ മുകേഷിന്റെ നായികയായും, ഇന്ദ്രജാലത്തിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. 1990-കളുടെ ആരംഭത്തിൽ തയ്യൽക്കാരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സന്താനപാണ്ഡ്യനെ വിവാഹം ചെയ്തു.[3]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • നിധി (ബാലനടി)
  • ഒരു മേയ്മാസപ്പുലരിയിൽ (ബാലനടി)
  • ചാണക്യൻ
  • മഴവിൽക്കാവടി
  • അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു
  • ചെറിയ ലോകവും വലിയ മനുഷ്യരും
  • മുത്താരംകുന്ന് പി.ഒ.
  • ഡോക്ടർ പശുപതി
  • ചാമ്പ്യൻ തോമസ്
  • ദൈവസഹായം ലക്കി സെന്റർ
  • കാഴ്ചയ്ക്കപ്പുറം
  • ഇന്ദ്രജാലം
  • കുറ്റപത്രം
  • തയ്യൽക്കാരൻ (തമിഴ്‌)

അവലംബം[തിരുത്തുക]

  1. മലയാള സംഗീതം - ശ്രീജ
  2. മലയാളചലച്ചിത്രം.കോം - ശ്രീജ അഭിനയിച്ച ചിത്രങ്ങൾ
  3. 3.0 3.1 3.2 "ഓർമകളിലെ നായികമാർ/ഷിജീഷ് നടുവണ്ണൂർ". ദീപിക. 2013 ഓഗസ്റ്റ് 12. Archived from the original on 2013-08-11. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ശ്രീജ&oldid=3971315" എന്ന താളിൽനിന്ന് ശേഖരിച്ചത്