ശ്രമണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുരാതന ഇന്ത്യയിലെ ചില സന്യാസ സമ്പ്രദായങ്ങളിലെ അലഞ്ഞുനടക്കുന്ന സന്യാസിമാരെ ആണ് ശ്രമണ (സംസ്കൃതം श्रमण śramaṇa, പാലി शमण samaṇa) എന്നു പറയുന്നത്. ജൈനമതം, ബുദ്ധമതം, ആജീവിക മതം (ഇന്ന് അന്യംനിന്നു) എന്നീ മതങ്ങളിലെ സന്യാസ സമ്പ്രദായങ്ങളും ശ്രമണരില്‍ ഉള്‍പ്പെടും. പ്രശസ്തരായ ശ്രമണരില്‍ śramaṇa മഹാവീരനും ഗൗതമബുദ്ധനും ഉള്‍പ്പെടുന്നു.

പരമ്പരാഗതമായി, ഒരു ശ്രമണന്‍ śramaṇa പീഢനത്തിന്റെയോ ഭിക്ഷയുടെയോ ക്രിയകള്‍ ചെയ്യുന്നു. പല ശ്രമണ ലോകവീക്ഷണങ്ങളും അനുസരിച്ച് ഒരു ശ്രമണന്‍ തന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിയാണ്. അതുകൊണ്ടു തന്നെ മോക്ഷം ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ ഭേദമന്യേ ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാം. (ചരിത്രപരമായി പല മതങ്ങളിലുമുള്ള ജാതീയ സമ്പ്രദായങ്ങളെ ഇത് ഖണ്ഡിക്കുന്നു). ഓരോ വ്യക്തിയും കടന്നുപോവുന്ന പുനര്‍ജനിയുടെ ചക്രം (saṃsāra) കഷ്ടപ്പാടുകളുടെ കാരണവും അന്തര്‍ലീനസ്വഭാവവും ആയി ശ്രമണ സമ്പ്രദായം കരുതുന്നു. ഓരോ വ്യക്തിയുടെയും ലക്ഷ്യം ഈ പുനര്‍ജ്ജനിയുടെ ചക്രത്തില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള മാര്‍ഗ്ഗത്തിലേയ്ക്ക് പരിണമിക്കുകയാണ്, പ്രധാനമായും മോക്ഷത്തിന്റെ ഒരു മാര്‍ഗ്ഗമായി അനുഷ്ഠാനങ്ങളെ കരുതാതിരിക്കുകയും സംസാരത്തിന്റെ saṃsāra കഷ്ടതകളില്‍ നിന്ന് ഒരു സാധുവിന്റെ മത കര്‍ത്തവ്യങ്ങളിലൂടെ പുറത്തുകടക്കുകയുമാണ് ശ്രമണ തത്വങ്ങള്‍ ഉപദേശിക്കുന്നത്.

"http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം