ശ്യാമ പ്രസാദ് മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാമ പ്രസാദ് മുഖർജി


ജനനം 1901 ജൂലൈ 6(1901-07-06)
കൽക്കത്ത, ബംഗാൾ, ബ്രീട്ടീഷ് ഇന്ത്യ
മരണം 1953 ജൂൺ 23(1953-06-23) (പ്രായം 51)
ദേശീയത ഇന്ത്യൻ
വംശം ബംഗാളീ ഹിന്ദു
രാഷ്ടീയകക്ഷി ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘം
ജീവിതപങ്കാളി(കൾ) സുധാദേവി
മതം ഹിന്ദു

ഇന്ത്യൻ ദേശീയരാഷ്ട്രീയത്തിലെ ഒരു നേതാവും, ജവഹർലാൽ നെഹ്രു മന്ത്രിസഭയിലെ വ്യവസായമന്ത്രിയുമായിരുന്നു ശ്യാമപ്രസാദ് മുഖർജി(1901 ജൂലൈ 06 –1953 ജൂൺ 23). നെഹ്രുവുമായി പിരിഞ്ഞ അദ്ദേഹം ഭാരതീയ ജനസംഘം രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഒരു ബംഗാളി കുടുംബത്തിൽഅശുതോഷ് മുഖർജി, ജോഗമായ ദേവിമുഖർജി എന്നിവരുടെ പുത്രനായി ആയി 1901 ജൂലൈ 6-ന് കൊൽക്കത്തയിലാണ് ശ്യാമ പ്രസാദ് മുഖർജി ജനിച്ചത്. ഹിമാലയതൽപരനും എഴുത്തുകാരനുമായ ഉമപ്രസാദ്മുഖോപധ്യായ അദ്ദേഹത്തിൻറെ ഇളയസഹോദരനാണ്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി 1921-ൽ ബിരുദവും ബംഗാളിയിൽ ഔദ്യോഗികമായി ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1923-ൽ ബി എല്ലും കരസ്ഥമാക്കി. പെട്ടെന്ന് പ്രതികരിക്കുന്നതും അധികം വൈകാരീകവുമകത്ത വ്യക്തിത്വ്ത്തിനുടമയയിരുന്നു അദ്ദേഹം. ഭാര്യ സുധ ദേവിയുടെ മരണം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു പിന്നീടദ്ദേഹം ഒരു വിവാഹത്തിനു തയ്യാറായില്ല.കൊൽക്കത്തഹൈക്കോടതിയിൽ വക്കീലായി പരിശീലനം തുടങ്ങി. അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും ലിങ്കൺ എന്ന പഠന സ്ഥാപനത്തിൽ നിന്നും നിയമത്തിൽ ബാരിസ്റ്റെർ ആകാനുള്ള യോഗ്യതകളും 1927-ൽ കരസ്ഥമാക്കി.1923 ൽ സെനറ്റിലേക്ക് ഫെല്ലോ ആയി കൊൽക്കത്ത യുനിവെർസിറ്റിയിലെക്കു തിരഞ്ഞെടുക്കപ്പെട്ടു പിതാവിൻറെ മരണശേഷം 33 ആം വയസ്സിൽ കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ ആണ് മുഖര്ജീ. .1938 ൽ കൽക്കത്ത യുനിവെർസിറ്റി ബംഗാളിന്റെ ചരിത്രത്തിലാദ്യമായിരവീന്ദ്രനാഥ ടാഗോർ നെ ബിരുദ ദാന ചടങ്ങിൽ ആദരിച്ചു. 11 ആം വയസ്സിൽ വിവാഹിതിനായ അദ്ദേഹത്തിന് അഞ്ച് മക്കളുണ്ടായിരുന്നു. അവസാനത്തെ കുട്ടി ഡിഫ്തീരിയ പിടിച്ചും ന്യൂമോണിയ പിടിപെട്ട് ഭാര്യയും അകാലചരമമടഞ്ഞു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ശ്യാമ പ്രസാദ് മുഖർജി ചെറിയ വഴികളിലൂടെയാണ്‌ 1929 ൽ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് ബംഗാൾ ലെജിസ്ലെടിവ് കൌ ൺ കൌന്സിളിലേക്ക ഒരു കോണ്ഗ്രസ് സ്ഥാനര്തിയായി കൊൽക്കത്ത സർവ്വകലാശാലയെ പ്രതിനിധീകരിച്ചു കൊണ്ടാണ് മുഖർജി ബംഗാൾ ലെജിസ്ലാടിവ് കൌന്സിളിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുഖർജി,കോൺഗ്രസിന്റെ ബഹിഷ്കരണം എന്ന ആശയത്തെ തുടർന്ന് അടുത്ത വർഷം രാജി വെച്ചു.എന്നാൽ തൊട്ടടുത്ത വർഷം ഒരു സ്വതന്ത്ര സ്ഥാനര്ത്തിയായി മത്സരിച്ചു ജയിച്ചു കൃഷാക് പ്രജപര്ട്ടി - മുസ്ലിം ലീഗ് സഖ്യം ഭരിച്ചു കൊണ്ടിരുന്ന 1937-41 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായി അദ്ദേഹം ക്രിയാത്മകമായി പ്രവത്തിച്ച്ച്ചു ഫാസിൽ ഉൽ ഹക്കുമായി ചേർന്ന് ഒരു മുന്നണി ഭരണം 1941-ൽ ബംഗാളിലുണ്ടാക്കി അതിൽ ധനകാര്യമന്ത്രി ആയി എന്നാൽ പെട്ടെന്ന് തന്നെ മന്ത്രിസഭയിൽ നിന്ന് രാജി വെക്കുകയും ഹിന്ദു ക്കളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിനു ബോധ്യപ്പെടുകയും മുഖർജിഅഖിൽ ഭാരത് ഹിന്ദു മഹാസഭയിൽ അംഗമാകുകയും 1944-ൽ അതിന്റെ അധ്യക്ഷ പദവിയിൽ എത്തുകയും ചെയ്തു

മുഖര്ജിയെ ഒരു രാഷ്ട്രീയ നേതാവാക്കി ഉയരത്തി കൊണ്ട് വന്നത് മുസ്ലിം ലീഗിന്റെയും മുഹമ്മദ്‌ അലി ജിന്നയുടെയും പാകിസ്ഥാൻ എന്ന മുസ്ലിങ്ങൾ ക്ക് മാത്രമായി ഒരു പ്രവീശ്യ വേണമെന്ന ആവശ്യം ഉള്ളതിലും വലുയ്താക്കി കാണിക്ക്കുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തി അദ്ദേഹത്തെ കൊപിഷ്ടനാക്കി ഹിന്ദുക്കൾക്കെതിരായി മതപരമായി നടക്കുന്ന പ്രചാരനങ്ങ്ലും മുസ്ലിം ലീഗിന്റെ വിഭജിപ്പിക്കുന്ന അജണ്ടയും മുഖജിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെയും വളരെയധികം സ്വാധീനിച്ചു ഹിന്ദു പരിശീലിക്കുന്നത് ആരോഗ്യപരമായ മതപരമായ ബഹുമാനം സ്നേഹവും ക്ഷമയും സ്നേഹവും മുസ്ലിം ജനങ്ങള് തുല്യരായുള്ള പ്രദേശങ്ങളില അദ്ദേഹം ഉന്നി പറഞ്ഞു അദ്ദേഹത്തിന്റെ ശ്രദ്ധ കൂടുതലായും പതിഞ്ഞത് നവാഖാലിയിലും കിഴക്കാൻ ബംഗാളിലുമാണ് അവിടെ മുസ്ലിം ലീഗെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്താൻ സാധ്യത ഉള്ള്ള പ്രദേശങ്ങളായിരുന്നു മുഖർജി ആദ്യം ഇന്ത്യ വിഭജനത്തെ ശക്തി യുക്തം എതിർത്തു എന്നാൽ 1946-47 ൽ നടന്ന വർഗീയ കലാപങ്ങൾ മുഖർജിയെ ഇരുത്തി ചിന്തിപ്പിച്ചു മുസ്ലിം ലീഗിന്റെ കീഴിലുള്ള ഒരു ഗവന്മേന്റ്റ് ഭരിക്കുന്ന ഒരു പ്രദേശത്ത് ഹിന്ദു സമൂഹം തുടരുന്നത് അവരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു ഇന്ത്യുടെ വിഭജനം ആസന്നമായപ്പോൾ 1941 ഫെബ്രുവരി 11നു നടത്തിയ ഒരു ഹിന്ദു റാലിയിൽ പകിസ്തനെതിരായി ആഹ്വാനം ചെയ്തു "ബാഗുകളും ബാഗ്ഗെജുകളും കെട്ടിപ്പെറുക്കി ഇന്ത്യ വിട്ടു പോകുക ഇഷ്ടമുള്ള എവിടേക്ക് വേണമെങ്കിലും " മുഖർജിക്ക് ബംഗാളിന്റെ വിഭജനത്തെ പിന്തുനക്കേണ്ടി വന്നുവെങ്കിലും ഒരു നിർദ്ദേശം മുൻപിൽ വെച്ചു ഹുസ്യ്ൺ സഹീദ് സുഹ്രവര്ടിക്കഉംശരത്ത് ബൊസ്സിനുഉം ഹിന്ദുക്കൾ കൂടുതലുള്ള മേഘല കിഴക്കൻ പാകിസ്ഥാൻൽ ഉള്പ്പെട്ത്തരുതെന്നു എന്ന്നാൽ അതൊരു പരാജയപപെട്ട നിർദ്ദേശം മാത്രമായി മാറി മോഹൻദാസ്‌ ഗാന്ധി യെ ഗോട്സെ കൊലപ്പെടുത്തിയതിനു ശേഷം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം കടിഞ്ഞനിടുകയും മഹാസഭ തീര്ത്തും ജനകീയമാല്ലതകുകയും ചെയ്തു കൊലപാതകത്തെ അദ്ദേഹം അപലപിച്ചു

സ്വാതന്ത്ര്യത്തിനു ശേഷം[തിരുത്തുക]

സ്വതന്ത്ര ഭാരതത്തിലെ ആദ്യ മന്ത്രിസഭയിലേക്ക് വ്യവസായ-തൊഴിൽ വിതരണ മന്ത്രിയായി മന്ത്രിസഭയിലേക്ക് ജവഹർലാൽ നെഹ്റു ക്ഷണിച്ചു.സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ള ആദരനീയായ നേതാക്കളുടെ ആശീർവാദത്തോടെ അദ്ദേഹം മന്ത്രിസ്ഥാനം ഏറെടുത്തു ബംഗാളിലുണ്ടായ പ്രകൃതിക്ഷാമത്തിനും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കാണാനായി രാമകൃഷ്ണ മിഷൻ പോലുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു.. പൊതു മേഖലയിൽ പല സ്ഥാപനങ്ങളും തുടങ്ങി സിന്ദ്രി വളം നിർമാണശാല, ചിത്തരഞ്ജൻ തീവണ്ടി എഞ്ചിൻ നിർമ്മാണശാല, ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് ഫാക്ടറി തുടങ്ങിയവ അദ്ദേഹത്തിൻറെ ഭരണമികവിൻറെ മകുടോദാഹരണങ്ങളാണ്. സ്റ്റീൽ വ്യവസായം വികസിപ്പിക്കാനായി ജർമ്മനിയുടെ സഹായം തേടി . സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്ഥാൻ കാശ്മീരിൽ നടത്തിയ ആക്രമണവും മുഖർജി യെ മനസ്സിനെ വ്രണപ്പെടുത്തി.പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഡൽഹിയിലേക്കു വിളിച്ചതും നുനപക്ഷ കമ്മിഷൻ രൂപവല്കരിക്കാൻ ധാരണയായി എന്നാൽ മുഖര്ജി ആവശ്യപ്പെട്ടത്‌ കിഴക്കൻപാകിസ്താനിലെ ലക്ഷകണക്കിന് ഹിന്ദുക്കളുടെ ജീവനിൽ പാകിസ്ഥാൻ ഗവണ്മെന്റിനു നേരിട്ട് ഉത്തരവാദിത്വം വേണമെന്നാണ് ജവഹർലാൽ നെഹ്‌റുവിന്റെ നയങ്ങളും അദ്ദേഹത്തെ ക്ഷുഭിതൻ ആക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ കഴിയാത്ത ഒരു സർക്കാരിൽ മന്ത്രിയായി ഇരിക്കുന്നതിലും ഭേദം രാജി വെക്കുന്നതാണെന്ന് അദ്ദേഹത്തിന് തോന്നി. സർദാർ വല്ലഭായ് പട്ടേലിന്റെ എതിർപ്പുണ്ടായിട്ടും 1950 ലെ ഡല്ഹി പാക്ടിൽ പ്രധിഷേധിച് 1950 ഏപ്രിൽ 1-ന് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചു. ബംഗാളിലെ വർഗ്ഗീയ ലഹളകളെ നിഗ്രഹിക്കുക സ്വന്തം ദൌത്യമായി ഏറെടുത്ത് കൊണ്ട് അദ്ദേഹം തിരിച്ച് ബംഗാളിലേക്ക് പോയി അവിടെ നെഹ്രുവിന്റെ പ്രവർത്തിയിൽ മുഖര്ജി പ്രകടിപ്പിച്ച രോഷവും രാജിയും അദ്ദേഹത്തെ പടിഞ്ഞാറൻ ബംഗാളിലെ യഥാർത്ത ഹീറോ ആയി ജനങ്ങൾ കണ്ടു പാർലമെന്റിലെ സിംഹം എന്നാണ് രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ആശയം സങ്കുചിതമായപ്പോൾ മുഖർജി അതിൽ നിന്നും രാജി വെച്ചുരാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയങ്ങളോട് അടുപ്പം തോന്നുകയും.അവരുടെ നിർദ്ദേശത്തെ തുടർന്ന് പുതിയൊരു രാഷ്ട്രീയ പാർടി രൂപവല്കരിക്കാൻ തീരുമനിക്കുകയും ചെയ്തു 1951 ഒക്ടോബർ 21nu ഭാരതീയ ജനസംഘം എന്ന നാമത്തിൽ അദ്ദേഹം പുതിയ രാഷ്ട്രീയ പാർടി ഭാരതീയ ജനസംഘം എന്ന പേരില് ന്യൂഡൽഹിയിൽ വെച്ച് രൂപീകരിച്ചു. ഭാരതീയ ജനസംഘത്തിന്റെ ആദ്യ സമ്മേളനം 1951 ഒക്ടോബർ 21 ന് ഡൽഹിയിൽ നടന്നുഭദ്രദീപം ആയിരുന്നു ജനസംഖത്തിന്റെ ചിഹ്നം ഡോ: ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘത്തിന്റെ ആദ്യത്തെ പ്രസിഡണ്ടായി വികസനോന്മുഖവും പുരോഗമനപരവുമായി പ്രവർത്തിക്കാൻ തീരുമാനിച്ച ഭാരതീയ ജനസംഘം രാഷ്ട്ര പുനർനിർമാണതിനും ദേശീയോദ്‌ഗ്രധനത്തിനും പ്രാമുഖ്യം നൽകി.1952 ലെ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം അദ്ദേഹത്ത്തിന്റെതടക്കം 3 സീറ്റ്‌ നേടുകയും ചെയ്തു

പാർലമെന്റേറിയൻ[തിരുത്തുക]

ഭാരതം കണ്ട മികച്ച പാർലമെന്റെരിയന്മാരിൽ ഒരാളായിരുന്നു മുഖർജി പാർലമെന്റിലെ സിംഹംഎന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്നതിലെ നിലപാട്[തിരുത്തുക]

ജമ്മുകശ്മീരിനു പ്രത്യേക ഭരണഘടനയും പദവിയും നല്കുന്നതിനെ മുഖര്ജീ ശക്തിയുക്ത്തം എതിർത്തു അനുച്ച്ചെടം 370 എന്നഒരു പ്രദേശത്തെ ശത്രുതാപരമായി രണ്ടായി വിഭജിക്കുന്ന ഷേക്ക്‌ അബ്ദുള്ളയുടെ നിര്ദ്ദേശം അദ്ദേഹം പർലമെന്റിനുല്ലിലും പുറത്തും അദ്ദേഹം നിശിതമായി വിമർശിച്ചു കശ്മീരിന് പ്രത്യേക പദവി നല്കുന്നതിനോട് വിയോജിച്ചു ഭാരതീയ ജനസംഘ്,ഹിന്ദു മഹാസഭ,രാം രാജ്യ പരിഷദ് എന്നിവർ ചേർന്ന് ഒരു സത്യാഗ്രഹം സംഘടിപ്പിച്ചു സത്യഗ്രഹത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹം കശ്മീർ ദിനം ആചരിക്കാൻ തീരുമാനിച്ചു കാശ്മീരിലേക്ക് പോയ അദ്ദേഹത്തെ കശ്മീരിന്റെ അതിർത്തിയായ ലഘ്നന്പൂരിൽ വെച്ച് 1953 മെയ്‌ 11 നു അറസ്റ്റ് ചെയ്തു 1953 ജൂൺ 23 നു വീട്ടു തടങ്കലിൽ കിടന്നു അദ്ദേഹം അന്തരിച്ചു ഒരൊറ്റ ദേശത്ത് രണ്ടു ഭരണഘടനയും ഒരൊറ്റ ദേശത്ത് രണ്ടു പ്രധാനമന്ത്രിമാരും ഒരൊറ്റ ദേശത്ത് രണ്ടു ദേശീയ ചിഹ്നങ്ങളും അനുവദിക്കരുത് എന്നയിരുന്നു അവസാനം വരെയും അദ്ദേഹം ആഗ്രഹിച്ചത്

മരണം[തിരുത്തുക]

നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് കശ്മീരിലെത്തിയ മുഖർജിയെ അറസ്റ്റ് ചെയ്ത് തടവലായിരിക്കെ അദ്ദേഹം 1953 ജൂൺ 23-നു അന്തരിച്ചു. എങ്ങനെ തന്റെ മകൻ മരിച്ചു എന്നറിയാൻ ജൊഗ്മയദീവി ഒരു പരാതി ജവഹർലാൽ നെഹ്‌റു മുന്പാകെ വെചു എങ്കിലും അത് നിരസിക്കപ്പെടുകയാനുണ്ടയത് ജൊഗ്മയദീവി ഒരു കമ്മീഷനെ വെച്ച് അന്വഷിക്കാൻ കത്തെഴുതിയെങ്കിലും അതും നിരസിക്കപ്പെട്ടു

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ശ്യാമ_പ്രസാദ്_മുഖർജി&oldid=2042825" എന്ന താളിൽനിന്നു ശേഖരിച്ചത്