ശ്യാനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Viscosity
ശ്യാനത കൂടുതലായ ദ്രാവകം താഴെ.കുറവുള്ള ദ്രാവകം മുകളിൽ
Common symbols
η, μ
SI unitPa·s = kg/(s·m)
Derivations from
other quantities
μ = G·t

ഒരു ദ്രവത്തിന്റെ (ഫ്ലൂയിഡ്) ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ദ്രവം പ്രയോഗിക്കുന്ന പ്രതിരോധമാണ് ശ്യാനത അഥവാ വിസ്കോസിറ്റി. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ദ്രവത്തിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്. ശ്യാനത പൂജ്യം ആയ ദ്രവങ്ങളെ ആദർശദ്രവങ്ങൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ദ്രവങ്ങളെ കണ്ടിട്ടുള്ളൂ.

"https://ml.wikipedia.org/w/index.php?title=ശ്യാനത&oldid=1954634" എന്ന താളിൽനിന്ന് ശേഖരിച്ചത്