ശിവരാജ് പാട്ടീൽ
| ശിവരാജ് വിശ്വനാഥ് പാട്ടീൽ | |
|
|
|
| ഔദ്യോഗിക കാലം 22 മേയ് 2004 – 30 നവംബർ 2008[1] |
|
| Prime Minister | മൻമോഹൻ സിംഗ് |
|---|---|
| മുൻഗാമി | എൽ.കെ. അദ്വാനി |
| പിൻഗാമി | പി. ചിദംബരം |
|
|
|
| In office 10 July 1991 – 22 May 1996 |
|
| മുൻഗാമി | Rabi Ray |
| പിൻഗാമി | P.A. Sangma |
|
|
|
| In office 15 January 1980 – 2 December 1989 |
|
| Prime Minister | Indira Gandhi Rajiv Gandhi |
| മുൻഗാമി | Pranab Mukherjee |
| പിൻഗാമി | Shankarrao Chavan |
|
|
|
| ജനനം | ഒക്ടോബർ 12, 1935 മഹാരാഷ്ട്ര, ഇന്ത്യ |
| രാഷ്ട്രീയ പാർട്ടി | Indian National Congress |
| തൊഴിൽ | Politician |
പഞ്ചാബിന്റെ ഇപ്പോഴത്തെ ഗവർണ്ണറാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ (ജനനം:ഒക്ടോബർ 12 1935). ഇതിനു മുൻപ് മൻമോഹൻ സിംഗ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും രാജീവ് ഗാന്ധി,ഇന്ദിരാഗാന്ധി മന്ത്രിസഭകളിലെ പ്രതിരോധ മന്ത്രിയും ആയിരുന്നു പാട്ടീൽ. പതിനൊന്നാം ലോകസഭയിലെ സ്പീക്കർ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.
2004-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി ആവുകയായിരുന്നു. തുടർന്ന് 2004 ജൂലൈയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2007-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ സാദ്ധ്യതയുള്ള ആദ്യ പേരുകളിൽ ഒന്ന് പാട്ടീലിന്റെതായിരുന്നു. പക്ഷേ ഇടതുപാർട്ടികളുടെ എതിർപ്പിന്റെത്തുടർന്ന് യു.പി.എ പ്രതിഭാപാട്ടീലിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിലും പാട്ടിലിന്റെ പേർ ഉയർന്നു വന്നു.
2008 നവംബർ 30-ന് രാജ്യത്തിന്റെ സുരക്ഷാപാളിച്ചകളിൽ ഉണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാട്ടീൽ കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ചു[1].
അവലംബം [തിരുത്തുക]
|
|
|||||