ശിവമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദൻ ശിവമണി
2009 ൽ കൊച്ചിയിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്നും
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംആനന്ദൻ ശിവമണി
തൊഴിൽ(കൾ)മേളവിദഗ്‌ദ്ധൻ
വർഷങ്ങളായി സജീവം1971 മുതൽ
മുംബൈയിലെ കലാ ഘോഡ ആർട്സ് ഫെസ്റ്റിവലിൽ ശിവമണിയുടെ ഡ്രം പ്രകടനം.

ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തു നിന്നുള്ള ഒരു മേളവിദഗ്ദ്ധനാണ്‌ ശിവമണി എന്ന ആനന്ദൻ ശിവമണി (ജനനം:1959). ഡ്രം വായനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഇദ്ദേഹം ഉടുക്ക്,കഞ്ചിറ,ദർബുക തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.2019 ൽ അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചു.[1].

ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചിയർ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ഇദ്ദേഹം. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ ഐ.പി.എൽ മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടെ സംഗീത പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.

ജീവിത രേഖ[തിരുത്തുക]

ചെന്നൈ ആസ്ഥാനമായുള്ള കൊട്ടു വിദ്വാൻ എസ്.എം. ആനന്ദിന്റെ മകനാണ്‌ ശിവമണി. ഏഴാം വയസ്സിൽ തന്നെ അദ്ദേഹം കൊട്ടു പഠിക്കൽ ആരംഭിച്ചിരുന്നു.[2] പതിനൊന്നാം വയസ്സിൽ സംഗീത ജീവിതം തുടങ്ങിയ ശിവമണി പിന്നീട് മുംബൈയിലേക്ക് പോയി. ശിവമണി തന്റെ 'ഗോഡ്‌ഫാദർ' ആയി കണക്കാക്കുന്നത് എസ്.പി. ബാലസുബ്രമണ്യത്തെയാണ്‌.

സംഗീത ജീവിതം[തിരുത്തുക]

ശിവമണിയുടെ ആദ്യകാലത്തെ സംഗീത പരിചയങ്ങൾ കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ പോലുള്ള സംഗീതപ്രതിഭകളുമൊത്തായിരുന്നു. ഒരിക്കൽ തബല വിദഗ്‌ദ്ധൻ സക്കീർ ഹുസൈൻ തന്റെ ഒരു പരിപാടിയിൽ വേദി പങ്കിടുന്നതിനായി ശിവമണിയെ ക്ഷണിക്കുയുണ്ടായി.

ലൂയിസ് ബാങ്ക്സ് ഉൾപ്പെടെയുള്ള പലരുമായും ചേർന്ന് അദ്ദേഹം പരിപാടി നടത്തിയിട്ടുണ്ട്. കൂടാതെ എ.ആർ. റഹ്‌മാനുമായി വിവിധ രാജ്യങ്ങളിൽ സംഗീത പര്യടനവും ചെയ്തിട്ടുണ്ട്. 'ഏഷ്യ് ഇലക്‌ട്രിക്' എന്ന പേരിൽ ഒരു സംഗീത ബാൻഡും ശിവമണി നടത്തുന്നു.

'റോജ', 'രംഗ് ദെ ബസന്തി' ,'താൽ' ,'ലഗാൻ', 'ദിൽസെ' ,'ഗുരു' ,കാബൂൾ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിൽ ഡ്രം വായിച്ചത് ശിവമണിയാണ്‌.കാദൽ റോജാവെ ,പുതു വെള്ളൈ മലൈ , ചയ്യ ചയ്യ തുടങ്ങിയ പാട്ടുകളിലെ സംഗീതത്തിലും ശിവമണിയുടെ സംഭാവനയുണ്ട്.

ദുബായ്, മോസ്കോ, ന്യൂയോർക്ക്, ദോഹ, ടോറോണ്ടോ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Shankar Mahadevan, sivamani and Prabhudeva named for Padma Shri award - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-01-26.
  2. "Drumming up success". The Hindu. Chennai, India. 24 March 2003. Archived from the original on 2007-10-01. Retrieved 31 December 2006.
"https://ml.wikipedia.org/w/index.php?title=ശിവമണി&oldid=3646026" എന്ന താളിൽനിന്ന് ശേഖരിച്ചത്