കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശില എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകൃതിയിലെ ധാതുക്കൾ, ധാതുലവണങ്ങൾ മുതലായവയുടെകട്ടിപിടിച്ച വസ്തുവിനെ ആണ് കല്ല് എന്നുപറയുന്നത്. സാധാരണയായി പാറ, ശില എന്നിങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളിൽ കൂടുതലും കല്ല് ആണ്. ശിലകൾ പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി രണ്ടു വിഭാഗത്തിൽ പെടുത്താം. അവസാദശില, ആഗ്നേയശില എന്നിവയാണവ.

[തിരുത്തുക] ആഗ്നേയശില

ലാവ തണുത്തുറഞ്ഞ് കട്ടിയായതാണു ഇത്തരം ശിലകൾ. ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തിൽ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോൾക്കാനിക് എന്നും. ഉരുകിയ മാഗ്മ ഭൂവ‌ൽക്കത്തിനുള്ളി‌ൽതന്നെ സാവധാനം തണുത്തുറയുമ്പോൾ പ്ലൂട്ടോണിക് ശിലകൾ സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ ലാവ ഉറയുമ്പോൾ ആണു വോൾക്കാനിക് ശിലകൾ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാൾറ്റ്.

[തിരുത്തുക] അവസാദശില

മണ്ണ്, ധാതുക്കൾ, ധാതുലവണങ്ങൾ മറ്റ് ജന്തുസസ്യ അവശിഷ്ടങ്ങൾ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലാന്തരത്തിൽ ഇതിനുമുകളിൽ മറ്റ് അനേകം പാളികൾ വന്നടിയുകയും ചെയ്യുന്നു. മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില. ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണൽകല്ല്

[തിരുത്തുക] അവസ്ഥാന്തരശില

അവസാദശിലകളും ആഗ്നേയശിലകളും ശക്തമായ താപം മൂലം രൂപഭേദം (അവസ്ഥാന്തരം = മാറിയ അവസ്ഥ) വരുന്നു. ഇത്തരത്തിൽ അവസ്ഥാന്തരശിലകൾ ഉണ്ടാകുന്നു. ഇതിനു കൂടിയ ചൂടും മർദ്ദവും ആവശ്യമാണ്. അവസ്ഥാന്തരശിലകളും ശക്തമായ താപം മൂലം വീണ്ടും രൂപഭേദം സംഭവിക്കാം.


കെട്ടിടനിർമ്മാണത്തിനും പ്രതിമകളുടെ നിർമ്മാണത്തിനും കല്ല് ഉപയോഗിക്കുന്നു.

കല്ല് പലവിധമുണ്ട്

ജൈന-ബുദ്ധ ക്ഷേത്രങ്ങളേയും കല്ല് എന്ന് വിളിച്ചിരുന്നു.


"http://ml.wikipedia.org/w/index.php?title=കല്ല്&oldid=1077243" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ