ശിഖരിണി (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിഖരിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിഖരിണി: ഒരു സംസ്കൃതവർണ്ണവൃത്തം. അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 17 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “യ മ ന സ ഭ” എന്നീ ഗണങ്ങളും ഒരു ലഘുവും ഒരു ഗുരുവും ആറാമത്തെ അക്ഷരത്തിനു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു ശിഖരിണി.
v - - - - - / v v v v v - - v v v -
ലക്ഷണത്തിൽ പറഞ്ഞിട്ടില്ലെങ്കിലും പന്ത്രണ്ടാമത്തെ അക്ഷരത്തിനു ശേഷവും യതി കാണാറുണ്ടു്.
[തിരുത്തുക] ഉദാഹരണങ്ങൾ
- കഴിഞ്ഞേ പോകുന്നൂ... (കെ. എൻ. ഡി.)
കഴിഞ്ഞേ പോകുന്നൂ പകലുമിരവും ജർജ്ജരിതമായ്
കൊഴിഞ്ഞേ വീഴുന്നൂ നിറമുടയൊരെൻ പീലികൾ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു നഭ, സ്സീ മയിലിനൊ-
ന്നഴിഞ്ഞാടാനെന്താണൊരുവഴി? വരൂ നീലമുകിലേ!