ശികസ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേർഷ്യൻ നസ്താലിഖ് ലിപിയുടെ ഒരു വകഭേദമാണ് ശിതസ്ത അഥവാ ശികസ്ത നസ്താലിഖ് (പേർഷ്യൻ: شکسته‌نستعلیق). മുറിഞ്ഞ എഴുത്ത് എന്നാണ് ശികസ്ഥ എന്ന പേരിനർത്ഥം. സ്വരഭേദച്ചിഹ്നങ്ങളില്ലാത്ത വിഷമം പിടിച്ച ഒരു ലിപിരൂപമാണ് ശികസ്ത.[1]

ഡെൽഹിയിൽ മുഗൾ ഭരണത്തിന്റെ അവസാനകാലഘട്ടങ്ങളിൽ ഈ ലിപി ഉപയോഗത്തിലിരുന്നു. അക്കാലത്ത് ശേഖരിക്കപ്പെട്ട മ്യൂട്ടിനി പേപ്പേഴ്സ് എന്ന ചരിത്രരേഖകളിൽ ഉപയോഗിച്ചിരിക്കുന്ന ലിപിയിതാണ്.[1]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Shekasteh Nasta'liq എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ശികസ്ത&oldid=1806146" എന്ന താളിൽനിന്നു ശേഖരിച്ചത്