ശാഹിദ് ബദർ ഫലാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ നിരോധിക്കപ്പെടുന്ന സമയത്ത് ദേശീയ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് ഡോ. ശാഹിദ് ബദർ ഫലാഹി. യൂനാനി ഡോക്ടർ ആയ അദ്ദേഹം അഅസം ഗഡിൽ പ്രാക്ടീസ് ചെയ്യവേ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു അറസ്റ്റിലായി. 2001 ജനുവരിയിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റർ ഒട്ടിച്ചു എന്ന കേസും അദ്ദേഹത്തിനെതിരെ ഉണ്ടായി. നീണ്ട വിചാരണക്ക് ശേഷം 2015 മാർച്ച് 26ന് ന്യൂഡൽഹി പട്യാല ഹൗസിലെ മെട്രോപൊളിറ്റൻ കോടതി കുറ്റക്കാരനല്ലെന്നു തെളിഞ്ഞതിനെ തുടർന്ന് വെറുതെ വിട്ടു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2015-03-28.
"https://ml.wikipedia.org/w/index.php?title=ശാഹിദ്_ബദർ_ഫലാഹി&oldid=3792042" എന്ന താളിൽനിന്ന് ശേഖരിച്ചത്