ശാന്താദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാന്താദേവി
Santha Devi.jpg
ജനനം ശാന്താദേവി
തൊഴിൽ അഭിനേത്രി
സജീവം 1957-2010
ജീവിതപങ്കാളി(കൾ) ബാലകൃഷ്ണൻ

മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്നു കോഴിക്കോട് ശാന്താദേവി.

കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിൽ ജനിച്ചു. കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. സ്കൂൾ പഠനത്തിനുശേഷം ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു.

ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ സ്മാരകം ആയിരുന്നു ആദ്യ നാടകം. 1957-ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു[1].1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

1990-കൾ മുതൽ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. അഭിനേത്രിയായ വിലാസിനിയുമായി നിരവധി നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ശാന്താദേവി&oldid=1766730" എന്ന താളിൽനിന്നു ശേഖരിച്ചത്