ശരണ്യ പൊൻവണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരണ്യ പൊൻവണ്ണൻ
Saranya Ponvannan.jpg
ജനനം (1970-04-26) ഏപ്രിൽ 26, 1970 (43 വയസ്സ്)
ആലപ്പുഴ, കേരളം, ഇന്ത്യ
തൊഴിൽ നടി
സജീവം 1987–1995; 2003–തുടരുന്നു
ജീവിത പങ്കാളി(കൾ) പൊൻവണ്ണൻ

പ്രധാനമായും തമിഴ്-മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് ശരണ്യ പൊൻവണ്ണൻ (ജനനം ഏപ്രിൽ 26, 1970). മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി. മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് ഭർത്താവ്. ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്രസംവിധായകൻ എ.ബി. രാജിന്റെ മകളാണ് ശരണ്യ[1].

അവലംബം[തിരുത്തുക]

  1. "മദ്രാസ് മെയിൽ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 698. 2011 ജൂലൈ 11. ശേഖരിച്ചത്: 2013 മാർച്ച് 23. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ശരണ്യ_പൊൻവണ്ണൻ&oldid=1854603" എന്ന താളിൽനിന്നു ശേഖരിച്ചത്