ശബരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orion constellation map.png

ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് ശബരൻ അഥവാ ഓറിയോൺ. അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്രഗണം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ആകാശത്ത് ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളിൽ ഒന്നാണിത്. M42 എന്ന ഓറിയോൺ നീഹാരിക ഈ നക്ഷത്രഗണത്തിനുള്ളിലാണ്. IC 434 എന്ന ഹോഴ്സ്ഹെഡ് നീഹാരികയും M43,M78 എന്നീ നെബുലകളും ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. തിരുവാതിര, മകയിരം എന്നീ നക്ഷത്രങ്ങൾ ഇതിനുള്ളിലാണ് വരുന്നത്.

നക്ഷത്രങ്ങൾ[തിരുത്തുക]

Orion composite1.jpg
പേര് കാന്തിമാനം അകലം
ബീറ്റൽജ്യൂസ് 0.5 മാഗ്നിറ്റ്യൂഡ് 520 പ്രകാശവർഷം
ബെല്ലാട്രിക്സ് 1.70 മാഗ്നിറ്റ്യൂഡ് 470 പ്രകാശവർഷം
അൽമിന്റാക്ക 2.10 മാഗ്നിറ്റ്യൂഡ് 1600 പ്രകാശവർഷം
മിന്റാക്ക 2.50 മാഗ്നിറ്റ്യൂഡ് 1500 പ്രകാശവർഷം
അൽനിലാം 1.80 മാഗ്നിറ്റ്യൂഡ് 1600 പ്രകാശവർഷം
റീഗൽ 0.12 മാഗ്നിറ്റ്യൂഡ് 900 പ്രകാശവർഷം
സെയ്ഫ് 3.36 മാഗ്നിറ്റ്യൂഡ് 75 പ്രകാശവർഷം


"http://ml.wikipedia.org/w/index.php?title=ശബരൻ&oldid=1743031" എന്ന താളിൽനിന്നു ശേഖരിച്ചത്