വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ റെയിൽ ഗതാഗതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെയിൽ ഗതാഗതം എന്നത് മലയാളമാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. റെയിൽ എന്നത് ഇപ്പോൾ മലയാളം ഭാഷയിൽ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു മലയാളപദമാണ്. തീവണ്ടി എന്നത് ഇപ്പോഴുള്ള ഇലക്ട്രിക് ട്രെയിനുകൾക്കുപയോഗിക്കാവുന്ന വാക്കാണെന്നും തോന്നുന്നില്ല. റെയിൽ ഗതാഗതം എന്ന പ്രയോഗം തുടരാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:40, 21 മേയ് 2013 (UTC)[മറുപടി]

തീവണ്ടിപ്പാളം, തീവണ്ടിയാപ്പീസ് തുടങ്ങിയവ പോലുള്ള വാക്കുകൾ മലയാളത്തിൽ സജീവമായിരുന്നു. റെയിൽ എന്നുപയോഗിക്കുന്നതുകൊണ്ട് അസ്വാഭാവികതയും തോന്നുന്നില്ല. ഒന്നോ രണ്ടോ പേരുടെ അഭിപ്രായവും കൂടി കേട്ടെങ്കിൽ നിർദ്ദേശം പിൻവലിക്കാമായിരുന്നു. --Vssun (സംവാദം) 08:14, 21 മേയ് 2013 (UTC)[മറുപടി]
റെയിൽ എന്നത് ഏറെ ജനകീയമായിക്കഴിഞ്ഞു. മോണോറെയിൽ, അതിവേഗ റെയിൽപ്പാത, മെട്രോ റെയിൽ എന്നിവയെല്ലാം ഉദാഹരണം. അതിനാൽ മലയാളമാക്കേണ്ടതില്ല.--സിദ്ധാർത്ഥൻ (സംവാദം) 08:37, 21 മേയ് 2013 (UTC)[മറുപടി]

നിർദ്ദേശം പിൻവലിച്ചു. --Vssun (സംവാദം) 08:56, 21 മേയ് 2013 (UTC)[മറുപടി]

ഇപ്പോഴുള്ള വൈദ്യുത ട്രെയിനിന് തീവണ്ടി എന്നുപയോഗിക്കുന്നതിലെ സാംഗത്യക്കുറവ് ആലോചിക്കുകയാണേൽ നമ്മുടെ പുത്തരിക്കണ്ടം മൈതാന'മോ തേക്കിൻകാട് മൈതാനമോ ഉപയോഗിക്കുന്നതിലെ സാംഗത്യക്കുറവുകൂടി ആലോചിക്കുന്നതുചിതമായിരിക്കും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:22, 21 മേയ് 2013 (UTC)[മറുപടി]
അതുകൊള്ളാം. ചർച്ച ചെയ്യേണ്ടതുമാണ് എന്നു തോന്നുന്നു. പക്ഷേ സ്ഥലപ്പേരുകളിലെ പഴയ അർത്ഥങ്ങൾ പിന്നീടും തുടരുന്നതു പോലെയാണോ യന്ത്രങ്ങളിലേത്? കൈത്തറിയിൽ കൈ ഉപയോഗിക്കാതെയാകുമ്പോൾ അത് യന്ത്രത്തറിയാകുക എന്ന കീഴ്വഴക്കമുണ്ടല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:35, 21 മേയ് 2013 (UTC)[മറുപടി]