വ്യവസായ വിപ്ലവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വാട്ട് ആവിയന്ത്രം, ഈ ആവിയന്ത്രമാണ് ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ വിപ്ലവത്തിന് പ്രധാന കാരണമായത്.[1]
18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ആം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്നകൊണ്ട് വിവക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഇന്നും വ്യവസായവൽക്കരണത്തിന്റെ രൂപത്തിൽ ഇത് തുടരുന്നു.
[തിരുത്തുക] അവലംബം
- ↑ Watt steam engine image: located in the lobby of the Superior Technical School of Industrial Engineers of the UPM (Madrid)