വൈദ്യുത ചാര്‍ജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉപാണുകണങ്ങള്‍ (Subatomic Particles) പരസ്പരം ആകര്‍ഷിക്കുന്നതിനും വികര്‍ഷിക്കുന്നതിനും കാരണമാകുന്ന അവയുടെ ഒരു കേവല ഗുണം.[1]
എന്നാല്‍, ഇത്തരം ഗുണമുള്ള കണങ്ങളെയും പൊതുവായി വൈദ്യുതചാര്‍ജ്ജ് (വൈദ്യുത ചോദന) എന്നു വിളിയ്ക്കാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] വിവരണം
പ്രധാനപ്പെട്ട മൂന്ന് കണങ്ങളാണ്, ഒരു ആണവകണത്തില്‍ (അണുവില്‍) അടങ്ങിയിട്ടുള്ളത്, അവ പ്രോട്ടോണ്‍ (ധനകണം), ഇലക്ട്രോണ്‍ (ഋണകണം), ന്യൂട്രോണ്‍ (ഉദാസീനകണം) എന്നിവയാണ്.ഇവയില്‍ ധനകണവും, ഋണകണവും വൈദ്യുതചോദിതമാണ്. എന്നാല്‍ മൂന്നാമത്തെ കണം ചോദിതമല്ല;വൈദ്യുതപരമായി അത്, ഉദാസീനമാണ്.
ചോദിതകണങ്ങളില്‍, സജാതീയകണങ്ങള്‍ (ധനകണങ്ങള്‍ തമ്മില്‍ അല്ലെങ്കില്‍ ഋണകണങ്ങള്‍ തമ്മില്‍) വികര്‍ഷിക്കുന്നു; വിജാതീയകണങ്ങള്‍ (ധന-ഋണകണങ്ങള്‍ പരസ്പരം) ആകര്‍ഷിക്കുന്നു. ചോദിതകണങ്ങള്‍ക്കു ചുറ്റും ഒരു വൈദ്യുതകാന്തക്ഷേത്രം നിലനില്‍ക്കുന്നു. ചോദിതകണങ്ങളും, പ്രസ്തുത ക്ഷേത്രങ്ങളും പരസ്പരം സ്വാധീനിക്കുന്നു. അതാണ്, ആകര്‍ഷണവികര്‍ഷണങ്ങള്‍ക്കു കാരണം.
ചോദിതകണങ്ങള്‍ തമ്മിലുള്ള ആകര്‍ഷണ-വികര്‍ഷണബലം കൂളംബ് നിയമം (Coulomb's Law) വിവരിക്കുന്നു. ചോദിതകണങ്ങള്‍ തമ്മിലുള്ള ബലം, അവയുടെ വൈദ്യുതചോദനകളുടെ അളവുകളുടെ ഗുണനഫലത്തിന്റെ ക്രമാനുപാതത്തിലും,അവതമ്മിലുള്ള അകലത്തിന്റെ വര്‍ഗ്ഗത്തിനു വിപരീതാനുപതത്തിലുമായിരിക്കും എന്നതാണ് കൂളംബ് നിയമം.
ദൃശ്യവസ്തുക്ക (Macroscopic Objects) ളുടെ വൈദ്യുതചോദന, അവയിലടങ്ങിയിരിക്കുന്ന ചോദനകളുടെ തുകയായിരിക്കും.സാധാരണയായി, വസ്തുക്കളിലെ ധന-ഋണകണങ്ങള്‍ തുല്യമായിക്കുന്നതുകൊണ്ട്, മൊത്തം ചോദന പൂജ്യമായിരിക്കും. എന്നാല്‍ അപ്രകാരം മൊത്തം ചോദന പൂജ്യമല്ലാതിരിക്കുകയും, ചോദനകള്‍ ചലന രഹിതവുമായിരിയ്കുകയുമാണെങ്കില്‍, അത് സ്ഥിതവൈദ്യുതി (Static Electricity) എന്ന പ്രതിഭാസമാണ്. വസ്തുക്കളില്‍ മൊത്തം ചോദന ശൂന്യമായിരിക്കുകയാണെങ്കില്‍പ്പോലും ക്രമരഹിതമായി ചോദനകള്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണെങ്കില്‍, അത്തരം വസ്തുക്കള്‍, ധ്രൂവീകൃതം (Polarised) എന്നു പറയും. ധ്രൂവീകരണം കൊണ്ടുണ്ടാവുന്നവ ബദ്ധചോദനകള്‍ (Bound Charges) എന്നു വിളിക്കുന്നു. വസ്തുവില്‍ നിന്ന് പുറത്തുകടക്കുവാന്‍ കഴിവുള്ള, ചോദനകള്‍, സ്വതന്ത്രചോദനകള്‍ (Free Charges) എന്നറിയപ്പെടുന്നു.
വൈദ്യുതവിസ്ലേഷണപരീക്ഷണങ്ങള്‍ നടത്തിയ മൈക്കല്‍ ഫാരഡെ യാണ്, വൈദ്യുതചോദനകളുടെ സാമാന്യഗുണങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. പ്രസിദ്ധമായ എണ്ണത്തുള്ളിപ്പരീക്ഷണങ്ങള്‍ നടത്തിയ റോബര്‍ട്ട് മില്ലിക്കനാണ അവയെപ്പറ്റി പ്രത്യക്ഷതെളിവുകള്‍ നല്‍കിയത്.
[തിരുത്തുക] സംജ്ഞയും മാനക ഏകകവും
ആംഗല ഭാഷയിലെ ക്യു (Q) എന്ന അക്ഷരമാണ് വൈദ്യുതചാര്‍ജ്ജ് സൂചിപ്പിക്കുന്ന സംജ്ഞ. അന്താരാഷ്ട്രഏകകവ്യവസ്ഥ (International System of Units) അനുസരിച്ച്, കൂളുംബ് എന്ന ഏകകമാണ് ചാര്‍ജ് അളക്കുവാന്‍ ഉപയോഗിക്കുന്നത്. ഒരു അമ്പിയര്‍ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുത വാഹിയിലൂടെ ഒരു സെക്കണ്ടില്‍ കടന്നുപോകുന്ന ചോദിതങ്ങളുടെ അളവാണ് ഒരു കൂളുംബ്. ഋണകണത്തിന്, 1.602 176 487(40) × 10–19 കൂളുംബ് ചാര്‍ജ് ഉണ്ട്. ആപേക്ഷിക അളവുകളിലും ചോദനകളെ സൂചിപ്പിക്കാറുണ്ട്. ഈ രീതിയില്‍, ഒരു ഋണകണത്തിന് -1 ചോദനയുള്ളതായും, ഒരു ധനകണത്തിന് +1 ചോദനയുള്ളതായും പരിഗണിക്കുന്നു.
[തിരുത്തുക] കൂടുതല്‍ അറിവിന്
- How fast does a charge decay?
- Science Aid: Electrostatic charge Easy-to-understand page on electrostatic charge.
[തിരുത്തുക] ആധാരസൂചിക
- ↑ Electrical Engineering Handbook; WAI-KAI CHEN