വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
WWF എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ WWF (വിവക്ഷകൾ) എന്ന താൾ കാണുക. WWF (വിവക്ഷകൾ)
ഡബ്ല്യു ഡബ്ല്യു എഫിന്റെ ചിഹ്നം

പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (World Wildlife Fund - WWF). ‘പാണ്ട’ എന്ന ജീവിയുടെ ചിഹ്നമാണ്‌ ഈ സംഘടനയുടെ മുദ്ര. ഇപ്പോൾ ഈ സംഘടനയ്ക്ക് അമേരിക്കയിലും കാനഡയിലും ഒഴിച്ചുള്ള രാജ്യങ്ങളിൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) എന്നാണ് പേര്. ലോകത്ത് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കയും അവ വളരുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കുകയും മറ്റുമാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി ഗവേഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും സംഘടനയുടെ പ്രവർത്തന മേഖലയിൽ വരും. ഇത്തരം ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു ഡബ്ല്യു ഡബ്ല്യു എഫ് സംഘടന. ഭൂമിയുടെ നൈസർഗികമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും, മനുഷ്യനും പ്രകൃതിയും തമ്മിൽ യോജിപ്പോടെയുള്ള ഒരു ഭാവിയുമാണ് ഡബ്ല്യു ഡബ്ല്യു എഫിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. അമ്പതു കൊല്ലമായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയ്ക്ക് ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ശാഖകളുണ്ട്. ലോകത്തൊട്ടാകെ 4 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിലുണ്ട്, അമേരിക്കയിൽ തന്നെ 1.2 ദശലക്ഷം അംഗങ്ങളുണ്ട്. വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും ഡബ്ല്യു ഡബ്ല്യു എഫ് തന്നെയാണ്.

[തിരുത്തുക] ആരംഭം

1961 സെപ്റ്റംബർ 11 നു സ്വിറ്റ്സർലൻഡിലെ മോർഗിലാണ് സംഘടനയുടെ പിറവി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ ആനിമൽസ് (World Wildlife Fund for Animals) എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്. 1986 -ൽ സംഘടന പേരു മാറ്റി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wildlife Fund for Nature) എന്നാക്കി. പേരു മാറ്റിയെങ്കിലും ഡബ്ല്യു ഡബ്ല്യു എഫ് എന്ന ചുരുക്കപ്പേര് നിലനിർത്താൻ പറ്റിയ ഒരു പേരു മാറ്റമാണ് നടന്നത്. പക്ഷേ കാനഡയിലേയും അമേരിക്കയിലേയും ശാഖകൾ പഴയ പേരുതന്നെ നിലനിർത്തി.

[തിരുത്തുക] വെബ് സൈറ്റുകൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ