വേണു (കാർട്ടൂണിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കാർട്ടൂണിസ്റ്റും പംക്തി എഴുത്തുകാരനും പെയ്ന്ററും ദ്വിമാന ചിത്രകാരനുമാണ് വേണു. മുഴുവൻ പേര് വേണുഗോപാൽ. (ജനനം:21 ഏപ്രിൽ 1954).[1]

ജീവിതം[തിരുത്തുക]

ജനാർദ്ദനന്റെയും പങ്കജാക്ഷിയുടേയും മകനായി 1954 ഏപ്രിൽ 21 ന് കോട്ടയം ജില്ലയിലെ മടപ്പള്ളിയിൽ ജനനം. സ്കൂൾ പഠനത്തിനു ശേഷം വരയിലും ചിത്ര രചനയിലും പഠനം നടത്തി. ബാല പ്രസിദ്ധീകരണങ്ങളായ ബാലരമ, ബാലഭൂമി എന്നിവയക്ക് വേണ്ടി ചിത്രങ്ങൾ വർച്ചു. ആദ്യം മനോരമ ദിനപത്രത്തിലും പിന്നീട് മാധ്യമം പത്രത്തിലും കാർട്ടൂണിസ്റ്റായി ജോലിനോക്കി. കാർട്ടൂണുകൾക്ക് പുറമെ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങൾക്കും ഹാസ കഥകൾക്കും വേണ്ടി വരക്കാറുണ്ട്. മനോരമ, മാതൃഭൂമി,മാധ്യമം,ദേശാഭിമാനി എന്നീ പത്രങ്ങളിൽ വേണുവിന്റെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. സെൻ ഫീച്ചേഴ്സ് സിൻഡിക്കേറ്റാണ് വേണുവിന്റെ സൃഷ്ടികൾ വിതരണം ചെയ്യുന്നത്.[2]

അവലംബം[തിരുത്തുക]

  1. http://keralacartoonists.blogspot.ae/2008/01/venu.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-30. Retrieved 2013-05-24.
"https://ml.wikipedia.org/w/index.php?title=വേണു_(കാർട്ടൂണിസ്റ്റ്)&oldid=3645686" എന്ന താളിൽനിന്ന് ശേഖരിച്ചത്