വേഡ് പ്രോസസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനങ്ങൾ തയ്യാറാക്കുവാനും മാറ്റങ്ങൾ വരുത്തുവാനും ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ്‌ വേഡ് പ്രോസസർ (ഇംഗ്ലീഷ്: Word processor). ഇതുപയോഗിച്ച് ലേഖനങ്ങൾ,കത്തുകൾ,നോട്ടീസുകൾ അങ്ങനെ വിവിധതരം എഴുത്തുരൂപങ്ങൾ നിർമ്മിക്കുവാനും അവയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാനും അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും കണ്ടെത്താനും തിരുത്തുവാനും കഴിയും.

1970 കളിലും 80 കളിലും പ്രചാരത്തിലിരുന്ന ലേഖനങ്ങൾ തിരുത്താനായി മാത്രം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയും വേഡ് പ്രോസസർ എന്നു പറഞ്ഞിരുന്നു. ഇവയിൽ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിന്റെയും കീബോർഡിന്റെയും ഉപയോഗങ്ങൾ സമന്വയിപ്പിച്ചിരുന്നു.

ഏറ്റവും ആദ്യം പേഴ്സണൽ കമ്പ്യൂട്ടർ ഉപയോഗപ്പെടുത്താൻ തുടങ്ങിയ ആപ്ലിക്കേഷനുകളിലൊന്നാണ് വേഡ് പ്രോസസിംഗ്. ആധുനിക വേഡ്പ്രോസസറുകളെല്ലാം ഗ്രാഫിക്കൽ ഇന്റർഫേസ് ഉപയോഗപ്പെടുത്തുന്നു. അതുപോലെ എങ്ങനെ എഡിറ്റ് ചെയ്തുവോ അ‌ങ്ങനെ തന്നെ ലഭിക്കുന്ന (What You See Is What You Get | WYSIWYG) രീതിയിലാണ് മിക്ക വേഡ് പ്രോസസറുകളും പ്രവർത്തിക്കുന്നത്.

ചരിത്രം[തിരുത്തുക]

വിവിധ വേഡ് പ്രോസസറുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വേഡ്_പ്രോസസർ&oldid=1694164" എന്ന താളിൽനിന്നു ശേഖരിച്ചത്