വേട്ടക്കൊരുമകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേട്ടയ്ക്കൊരുമകൻ തെയ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേട്ടയ്ക്കൊരുമകൻ തെയ്യം

ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ വേട്ടക്കൊരുമകൻ തെയ്യം. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

വേട്ടക്കരമകൻ എന്നാൽ ശിവൻ എന്നാണർത്ഥം. ശിവൻ ഒരു ദ്രാവിഡദേവനാണെന്നും ദ്രാവിഡരുടെ വേട്ടക്കാരൻ ദൈവമായ അയ്യപ്പൻ, മലമുരുകൻ എന്നിവരുടെ ഉത്ഭവം ശിവനിൽ നിന്നാണെന്നും വിശ്വസിക്കുന്നുണ്ട്.

[തിരുത്തുക] ഐതിഹ്യം

വേട്ടയ്ക്കൊരുമകൻ തെയ്യം മുഴുവൻ

ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ കാമാർത്തനായി പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ , പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കൊട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകർത്തു” എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാറ്റുന്നത്. വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു.

[തിരുത്തുക] അനുഷ്ഠാനം

വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ മുഖത്തെഴുത്ത്

വേട്ടയ്ക്കൊരു മകൻ നെടിയിരുപ്പു സ്വരൂപത്തിൽ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളിൽ ഊർപ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.

ചില വേട്ടയ്ക്കൊരു മകന്റ് ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യം‌പാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യം‌പാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.

[തിരുത്തുക] ക്ഷേത്രങ്ങൾ

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങൾ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് വേട്ടയ്ക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്.

[തിരുത്തുക] അവലംബം

  1. കളിയാട്ടം, സി.എം.എസ്.ചന്തേര
  2. തെയ്യം, ഡോ.എം.വി.വിഷ്ണു നമ്പൂതിരി
  3. നമ്മുടെ പണ്ടത്തെ പാട്ടുകൾ, ഡോ.എം.വി.വിഷ്ണു നമ്പൂതിരി, ISBN 81-264-3059-0
  4. തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവൻ അഴീക്കോട്, ISBN 83-240-3758-3

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

തെയ്യം
അനുഷ്ഠാനങ്ങൾ വേഷങ്ങൾ തെയ്യങ്ങൾ ഇതുംകൂടികാണുക
തെയ്യം

തോറ്റം പാട്ട്വെള്ളാട്ടം

തലപ്പാളിചെന്നിമലർവളകടകംചൂടകംചിലമ്പ്‌മുടിമണിക്കയല്‌പറ്റുമ്പാടകം

അങ്കക്കാരനും പപ്പൂരനുംആടി വേടൻപടവീരൻവലിയമുടി തെയ്യംആലി തെയ്യംഉച്ചിട്ടഉമ്മച്ചി തെയ്യംഓണപ്പൊട്ടൻകാരണവർകുട്ടിച്ചാത്തൻഘണ്ടാകർണ്ണൻഗുളികൻചാമുണ്ഡിതീചാമുണ്ഡിപുതിയ ഭഗവതി തെയ്യംപൊട്ടൻ തെയ്യംഭഗവതിമാപ്പിള ചാമുണ്ഡിമുക്രി തെയ്യംമുച്ചിലോട്ടു ഭഗവതിമുത്തപ്പൻരക്തചാമുണ്ഡിമൂവാളംകുഴി ചാമുണ്ഡിവയനാട്ടുകുലവൻവിഷ്ണുമൂർത്തിവേട്ടയ്ക്കൊരുമകൻശാസ്തപ്പൻനീലിയാർ ഭഗവതിമുതലത്തെയ്യംബബ്ബിരിയൻതെയ്യംയോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും

പടയണികഥകളി കേരളത്തിലെ അനുഷ്ഠാനകലകൾ

"http://ml.wikipedia.org/w/index.php?title=വേട്ടക്കൊരുമകൻ&oldid=997596" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി