വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേസരി നായനാർ
V.K. Nayanar
ജനനം 1861 (1861)
മലബാർ, ബ്രിട്ടീഷ് ഇന്ത്യ
മരണം 14 November 1914 (1914-11-15) (aged 52)
മലബാർ, ബ്രിട്ടിഷ് ഇന്ത്യ
തൊഴിൽ ബാരിസ്റ്റർ, എഴുത്തുകാരൻ, Landlord
ദേശീയത ഇന്ത്യൻ
രചനാ സങ്കേതം Short Story, Essay, Criticism
പ്രധാന കൃതികൾ Vasanavikriti

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.

ജീവിതരേഖ[തിരുത്തുക]

കൊല്ലവർഷം 1036 തുലാമാസത്തിൽ[1] (1860 ഒക്ടോ-നവം[2]) തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെമകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ.[3][4]1891-ൽ കേസരി എഴുതിയ "വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.[5] 1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേശകസമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു.

കൃതികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന താളിലുണ്ട്.
  • വാസനാവികൃതി
  • ദ്വാരക
  • മേനോക്കിയെ കൊന്നതാരാണ്?
  • മദിരാശിപ്പിത്തലാട്ടം
  • പൊട്ടബ്ഭാഗ്യം
  • കഥയൊന്നുമല്ല

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. രാഘവൻ കടന്നപ്പള്ളി (12 നവംബർ 2014). "മലയാള ചെറുകഥയുടെ പിതാവ് കഥാവശേഷനായിട്ട് ഒരു നൂറ്റാണ്ട്". മാധ്യമം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-11-17 07:04:08-നു ആർക്കൈവ് ചെയ്തത്. 
  2. "01, Thulam Masam, 1036 Kollavarsham (Kollam Era)". drikpanchang.com. ശേഖരിച്ചത് 17 നവംബർ 2014. 
  3. ജി.വി. രാകേശ്‌ (05 മാർച്ച് 2012). "ചെറുകഥാ പിതാവിന് 150 വയസ്സ്". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-03-21 06:25:27-നു ആർക്കൈവ് ചെയ്തത്. 
  4. ജി. പ്രിയദർശൻ (15 നവംബർ 2014). "വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന സാഹിത്യകേസരി". മലയാള മനോരമ. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-11-17 05:09:44-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 നവംബർ 2014. 
  5. വേങ്ങയിൽ കുഞ്ഞിരാമൻ നായർ (13 നവംബർ 2014). "വാസനാവികൃതി". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-11-17 06:52:31-നു ആർക്കൈവ് ചെയ്തത്.