വെൻച്വർ ക്യാപിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അത്യധികം നഷ്ടസാധ്യതയുള്ള ഒരു മൂലധന ബിസിനസ്സാണ് വെൻച്വർ ക്യാപിറ്റൽ. നഷ്ടസാധ്യതയേറിയ പുതിയ സമാരംഭങ്ങൾക്കാണ് സാധാരണയായി വെൻച്വർ ക്യാപിറ്റൽ നൽകാറുള്ളത്. ഇത്തരം സമാരംഭങ്ങൾക്ക് ധനസഹായം നൽകാൻ സാധാരണ ധനകാര്യ സ്ഥാപനങ്ങൾ മടിക്കും. ഇവിടെയാണ് വെൻച്വർ ക്യാപിറ്റലിന്റെ പ്രസക്തി. സാഹസികരായ സമാരംഭകരെ ഇവർ മൂലധനം നൽകി സഹായിക്കുന്നു. ഇതൊരു പുതിയ ആശയമാകയാൽ സാധാരണ ധനകാര്യ സ്ഥാപനങ്ങളുടെ കർക്കശമായ വ്യവസ്ഥകളൊന്നും ഇതിനില്ല. ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക. വെൻച്വർ ക്യാപിറ്റൽകൊണ്ട് ആരംഭിക്കുന്ന സ്ഥാപനങ്ങൾ ആധുനി സാങ്കേതിക വിഭാഗത്തിൽ പെട്ടതായിരിക്കും. ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക. ധനസഹായം നൽകുന്നതിനു പുറമെ, മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇവർക്ക് സാധിക്കും[1].

അവലംബം[തിരുത്തുക]

  1. (പതിനൊന്നാം ക്ലാസ്സിലെ ബിസിനസ്സ് സ്റ്റഡീസ് SCERT പുസ്തകം, പേജ് നമ്പർ 4.5)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വെൻച്വർ_ക്യാപിറ്റൽ&oldid=1821536" എന്ന താളിൽനിന്നു ശേഖരിച്ചത്