വെൺമരുത് നീലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെൺമരുത് നീലി (Common ciliated Blue) |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Anthene |
| വർഗ്ഗം: | A. emolus |
| ശാസ്ത്രീയ നാമം | |
| Anthene emolus (Godart 1823) |
|
| പര്യായങ്ങൾ | |
|
Lycaenesthes emolus |
|
എളുപ്പത്തിൽ കണ്ണിൽ പെടാത്ത ഒരു പൂമ്പാറ്റയാണ് വെൺമരുത് നീലി. കേരളത്തിൽ വിരളമായേ കാണാറുള്ളൂ. ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്. നിത്യഹരിതവനങ്ങളാണ് ഇവയുടെ ഇഷ്ട താവളങ്ങൾ. അരുവിയോര വനങ്ങളൊട് പ്രതിപത്തി കാണിക്കുന്നു. വേഗത്തിനാണ് പറക്കൽ.
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്. ചിറകോരത്ത് നേർത്ത കറുത്ത വരയുണ്ട്. പെൺശലഭത്തിന്റെ ചിറകിന്റെ പുറം തവിട്ടുനിറമാണ്. താഴോട്ട് നീല പടർന്നിരിക്കും. വെൺമരുതാണ് പ്രധാന ആഹാര സസ്യം. അശോകത്തിലും ഈ ശലഭം മുട്ടയിടാറുണ്ട്. മുട്ടയ്ക്ക് വെളുത്തനിറമാണ്. നടുഭാഗം കുഴിഞ്ഞിരിക്കും.