വെള്ളാപ്പള്ളി നടേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളാപ്പള്ളി നടേശൻ
Vellappally Natesan 2013 1.JPG
ജനനം കണിച്ചുകുളങ്ങര, ആലപ്പുഴ, കേരളം
ദേശീയത ഭാരതീയൻ
തൊഴിൽ Business, Social Service
മതം ഹിന്ദു, ഈഴവ

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെടുക വഴി എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ ഏറ്റവും ദീർഘ കാലമായി ജനറൽ സെക്രട്ടറി പദത്തിൽ തുടരുന്നു. മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹമാണ് സമുദായാംഗങ്ങൾക്കായി മൈക്രോഫൈനാൻസ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.

ജീവിതരേഖ[തിരുത്തുക]

1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും മകനായി ജനിച്ചു,വെള്ളാപ്പള്ളി കേശവൻ മുതലാളി കണിച്ചുകുളങ്ങരയിലെ ഒരു ജന്മി ആയിരുന്നു .ധനിക കുടുംബത്തിൽ ജനിച്ചു എങ്കിലും പാവങ്ങളോട് എന്നും കരുണ കാണിച്ച നടേശൻ ചെറുപ്പത്തിൽ രാഷ്ട്രീയത്തിലും ഒരു കൈ നോക്കി .കേരളത്തിൽ കരാർ പണികൾ ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളിയുടെ മികവാണ് അദ്ധേഹത്തെ കൊങ്കൺ റയിൽവേയുടെ കരാറിലേക്ക് എത്തിച്ചത് .അവിടെ മികവു തെളിയിച്ചപ്പോൾ ഇന്തിയയിലെ വൻകിട പദ്ധധികൾ വെള്ളാപ്പള്ളി നടേശൻ&co എന്നാ അദ്ധേഹത്തിന്റെ കമ്പനിക്കു ലഭിച്ചു .കരാർ പണികൾക്ക് പുറമേ ഹോട്ടൽ,റിസോർട്ട്, വിദ്യാഭ്യാസം,കയർ എന്നെങ്ങനെ അദ്ധേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വലുതാണ്‌ . SNDP യോഗത്തെ കേരളത്തിലെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത് അതിലേക്കു സംഘടനയെ നയിച്ചത് ശ്രി നടേശന്റെ സംഘടന മികവാണ് . ഭാര്യ പ്രീതീ നടേശൻ.മകൻ തുഷാർ വെള്ളാപ്പള്ളി

"http://ml.wikipedia.org/w/index.php?title=വെള്ളാപ്പള്ളി_നടേശൻ&oldid=2031882" എന്ന താളിൽനിന്നു ശേഖരിച്ചത്