വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| വെളിപാടുകൾ - Biography of a Sacred Cow | |
|---|---|
| സംവിധാനം | ഷാഹുൽ അമീൻ |
| നിർമ്മാണം | ഷാഹുൽ അമീൻ ബിക്രാന്ത് കൃഷ്ണൻ ആന്റോ പോൾ ലുൿമാൻ അരാഫത്ത് ദീപൿ കുമാർ |
| രചന | ഷാഹുൽ അമീൻ |
| അഭിനേതാക്കൾ | ധനൂപ് ഡോക്ടർ മോക്കറി ബാസിദ് ഇ. വി. വിജയൻ എൽ. തോമസ് കുട്ടി |
| സംഗീതം | ജെ. എസ്. ശ്യാം |
| ഛായാഗ്രഹണം | രാമചന്ദ്രൻ |
| ചിത്രസംയോജനം | സജിത്ത് വർക്ക് സ്പേസ് |
| വിതരണം | ഇല്ല |
| പ്രദർശനതീയതി | ജൂലൈ, 2008 |
| സമയദൈർഘ്യം | 69 മിനുട്ട് 25 സെക്കൻഡ് |
| ഭാഷ | മലയാളം |
| ബജറ്റ് | രൂപ. 4,25,000. |
| വെബ്സൈറ്റ് | |
| ഐ.എം.ഡി.ബി. പ്രൊഫൈൽ | |
ഷാഹുൽ അമീൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ജൂലൈ 2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ[1]. വിശ്വാസങ്ങളെ അന്ധമായി സ്വീകരിക്കുന്ന സമൂഹത്തെയും, വേറിട്ട വഴികളിൽ കൂടി നടക്കുന്നവരോടുള്ള അസഹിഷ്ണുതയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നടീനടന്മാരെല്ലാം പുതുമുഖങ്ങളായ ഈ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധനൂപാണ്. പൊതുസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ സംശയം തോന്നുന്ന ലിന്റു എന്ന പ്രധാന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളിലൂടെ കഥ മുന്നോട്ട് പോകുന്നു.