വെല്‍വിറ്റ്ഷിയ മിരാബിലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Welwitschia
Welwitchia.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Gnetophyta
വര്‍ഗ്ഗം: Gnetopsida
നിര: Welwitschiales
കുടുംബം: Welwitschiaceae
ജനുസ്സ്‌: Welwitschia
വര്‍ഗ്ഗം: W. mirabilis
ശാസ്ത്രീയനാമം
Welwitschia mirabilis
Hook.f.

രണ്ടായിരം വര്‍ഷത്തോളം ആയുസ്സുള്ള ഒരു മരുസസ്യമാണ്‌ വെല്വിറ്റ്ഷിയ മിരാബിലിസ്. മഴയില്ലാത്ത പ്രദേശങ്ങളിലും വര്‍ഷങ്ങളോളം ജീവിച്ചിരിക്കാന്‍ ഈ സസ്യത്തിനാവും. 1859-ല്‍ നമീബ് മരുഭൂമിയില്‍ നിന്ന് ഓസ്ട്രിയന്‍ സസ്യശാസ്ത്രജ്ഞനായ ഫ്രൈഡ്റിച്ച് വെല്‍വിറ്റ്ഷ് ആണ് ഈ സസ്യം കണ്ടെത്തിയത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ്‌ വെല്‍വിറ്റ്ഷിയ മിരാബിലിസ് എന്ന പേര്‌ ഇതിനു നല്‍കിയിരിക്കുന്നത്. നമിബ് നൗക്ലുഫ്റ്റ് പാര്‍ക്കിലെ വെല്വിറ്റ്ഷിയ ഡ്രൈവിലാണ്‌ ഈ സസ്യത്തെ സ്വാഭാവികരീതിയില്‍ കണ്ടുവരുന്നത്[1].

[തിരുത്തുക] പ്രത്യേകതകള്‍

സസ്യത്തിന്റെ സുദീര്‍ഘമായ ഈ ജീവിതകാലയളവില്‍ രണ്ട് ഇലകള്‍ മാത്രമേ ഇതില്‍ ഉണ്ടാകുകയുള്ളൂ. പരന്ന് വീതിയേറിയ ഈ ഇലകള്‍ മീറ്ററുകളോളം നീളത്തില്‍ വളരുന്നു. ഇലയുടെ അഗ്രം ഉണങ്ങി നശിച്ചുകൊണ്ടിരിക്കും. ഇലകള്‍ പ്രഭാതത്തില്‍ മഞ്ഞില്‍ നിന്നും മറ്റും ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇതിന്റെ വേര്‌ ഭൂമിക്കടീയില്‍ 30 മീറ്ററോളം ആഴ്ന്നിറങ്ങുന്നു[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - AMAZING DESERT LEAF, Page no. 23
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം