വെലോസിറാപ്റ്റര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
വെലോസിറാപ്റ്റര്‍
Fossil range: 83–70 Ma
Late Cretaceous
വെലോസിറാപ്റ്ററിന്‍റെ ഭാവനാ ചിത്രം
വെലോസിറാപ്റ്ററിന്‍റെ ഭാവനാ ചിത്രം
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Sauropsida
Superorder: Dinosauria
നിര: Saurischia
Suborder: Theropoda
കുടുംബം: Dromaeosauridae
ജനുസ്സ്‌: Velociraptor
Osborn, 1924
Species
  • V. mongoliensis Osborn, 1924 (type)

മാംസഭുക്കുകളായ ദിനോസറുകളില്‍ 'വേഗക്കള്ളന്‍' എന്നറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ദിനോസറുകളാണ്‌ വെലോസിറാപ്റ്റര്‍ . ഡ്രോമയിയോസോറിഡ് തേറാപോഡ് വിഭാഗത്തില്‍പ്പെടുന്ന ഈയിനം ദിനോസറുകള്‍ ഏകദേശം 83 മുതല്‍ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് ക്രാറ്റേഷ്യസ് യുഗത്തിന്റെ ഉത്തരഘട്ടത്തില്‍ ജീവിച്ചിരുന്നവയാണെന്ന് കണക്കാക്കപ്പെടുന്നു.വെലോസിറാപ്റ്ററിന്റെ ഫൊസിലുകള്‍ പ്രധാനമായും ലഭിച്ചിരിക്കുന്നത് മംഗോളിയയില്‍നിന്നാണ്‌. ജൂറാസിക്ക് പാര്‍ക്ക് എന്ന ഹോളിവുഡ് സിനിമയില്‍ ഈയിനം ദിനോസറുകളുടെ പരിഷ്‌ക്കരിച്ച രൂപമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

ഡ്രോമയിയോസോറിഡ് വിഭാഗത്തില്‍പ്പെട്ട മറ്റു ദിനോസറുകളായ ഡൈനൊനിക്കസ്, അച്ചിലോബേറ്റര്‍ തുടങ്ങിയവയില്‍നിന്നെല്ലാം വ്യത്യസ്ഥമായി ചെറിയ ശരീരഘടനയൊടുകൂടിയ ദിനോസറാണ്‌ വെലോസിറാപ്റ്റര്‍. ടര്‍ക്കിയുടെ വലിപ്പവും നീളമേറിയ വാലും, ചിറകുകളുമൊക്കെയുള്ള വെലോസിറാപ്റ്ററുകള്‍ രണ്ട്കാലില്‍ നടക്കുന്ന ജീവികളായിരുന്നു. ഇരുകാല്പ്പാദങ്ങളിലും മൂര്‍ച്ചയേറിയ നഖങ്ങള്‍ ഇവയ്ക്കുണ്ടായിരുന്നു.ഇരയെ കീറിമുറിക്കാനായിരിക്കാം ഈ നഖങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചെറിയ ശിരസ്സുള്ള ഇവയുടെ നീളമേറിയ അതേസമയം വലിപ്പം കുറഞ്ഞ തലയോട് മറ്റുള്ള ദിനോസര്‍ ഫോസിലുകളില്‍ നിന്നും ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്നു.


[തിരുത്തുക] ശരീര ഘടന

ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു വെലോസിറാപ്റ്ററുകള്‍. പൂ ര്‍ണ്ണവളര്‍ച്ചയെത്തിയ വെലോസിറാപ്റ്ററിന്‌ 2.07 മീറ്റര്‍ (6.7 അടി) നീളവും 0.5 മീറ്റര്‍ (1.6 അടി) ഉയരവും ഉണ്ടായിരിക്കും. ശരീരഭാരം ഏകദേശം 15 കിലോഗ്രാം വരെയാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. മുകളിലോട്ട് വളഞ്ഞ രീതിയിലുള്ള തലയോടിന് ഏകദേശം 250 മില്ലിമീറ്റര്‍ നീളമുണ്ടാവും. താടിയെല്ലിന്റെ ഇരുവശങ്ങളിലുമായി 26-28 പല്ലുകള്‍ വീതമുണ്ടാവും.വെലൊസിറാപ്റ്ററിന്റെ കുറിയ കൈകളില്‍ മൂന്നുവീതം കൂര്‍ത്ത് വളഞ്ഞ നഖങ്ങള്‍ കാണാം.

[തിരുത്തുക] ചരിത്രം

1922-ല്‍ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ്‌ വേലോസിറാപ്റ്ററിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരുന്ന ഈ തലയോടിന്റെ ഫോസില്‍ മുഴുവനായി പുനക്രമീകരിക്കാന്‍ ശാസ്ത്രഞ്ന്മാര്‍ക്ക് കഴിഞ്ഞു.1924-ല്‍ മ്യൂസിയം പ്രസിഡന്റായിരുന്ന ഹെന്‍ട്രി ഫെയര്‍ഫീല്‍ഡ് ഓസ്ബോണ്‍ ഈ പുതിയയിനം ദിനോസറിന്‌ വെലോസിറാപ്റ്റര്‍ എന്ന് നാമകരണം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം