വെമ്പട്ടി ചിന്നസത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെമ്പട്ടി ചിന്നസത്യം | |
|---|---|
| ജനനം | വെമ്പട്ടി ചിന്നസത്യം 1929 ഒക്ടോബർ 25 കുച്ചിപ്പുടി, ഇന്ത്യ |
| മരണം | 2012 ജൂലൈ 29 |
| തൊഴിൽ | നർത്തകൻ, നൃത്താചാര്യൻ |
| പുരസ്കാരങ്ങൾ | പത്മഭൂഷൺ: 1956 സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്: 1967 |
| വെബ്സൈറ്റ് | |
| http://www.kuchipudi.com | |
കുച്ചിപ്പുടി ആചാര്യനായിരുന്നു വെമ്പട്ടി ചിന്നസത്യം (1929 ഒക്ടോബർ 25 - 2012 ജൂലൈ 29). കുച്ചിപ്പുടി നൃത്ത രൂപത്തിനു കൂടുതൽ പ്രചാരം നൽകിയ വ്യക്തിയാണ് ഇദ്ദേഹം[1].
1929 ഒക്‌ടോബർ 25 ന് ആന്ധ്രയിലെ കുച്ചിപ്പുടിയിൽ ജനിച്ചു. 1960-കളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും ചിന്നസത്യം പരിശീലനം നൽകിയിരുന്നു[2]. 1963-ൽ കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ചു. ആന്ധ്ര സർക്കാർ കാളിദാസ സമ്മാനവും തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരവും നൽകി ആദരിച്ചു. ഭാര്യ സ്വരരാജ ലക്ഷ്മി. അഞ്ചു മക്കളുണ്ട്. വാർധക്യ സഹജമായ അസുഖത്താൽ 2012 ജൂലൈ 29ന് ചെന്നൈയിലെ വസതിയിൽ അന്തരിച്ചു.
| Operas |
|---|
| Padmavati Srinivasa Kalyanam |
| Vipranarayana Charitam |
| Menaka Viswamitra |
| Kalyana Sakuntalam |
| Bhama Kalapam |
| Chandalika |
| Rukmini Kalyanam |
| Hara Vilasam |
| Siva Dhanurbhangam and Ardha Nareeswaram |
പുരസ്കാരങ്ങൾ [തിരുത്തുക]
- പത്മഭൂഷൺ (1956)[1]
- സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് (1967) [1]
- കാളിദാസ സമ്മാനം (ആന്ധ്രാ സർക്കാർ) [1]
- കലൈമാമണി പുരസ്കാരം [1]