വെണ്ണല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെണ്ണല | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | എറണാകുളം |
| ഏറ്റവും അടുത്ത നഗരം | പാലാരിവട്ടം |
| ലോകസഭാ മണ്ഡലം | എറണാകുളം |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 10°0′0″N 76°18′0″E / 10.00000°N 76.30000°E എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ഒരു സ്ഥലമാണ് വെണ്ണല. കൊച്ചി മഹാനഗരസഭയിലെ 42, 43 എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശമാണിതു്.
2007ന് ശതാബ്ദി ആഘോഷിച്ച വെണ്ണല സർക്കാർ വിദ്യാലയമാണു് ഇവിടത്തെ പ്രധാന വിദ്യഭ്യാസസ്ഥാപനം. കേരളത്തിലെ പ്രമുഖ വ്യവസായസ്ഥാപനമായ വി-ഗാർഡിന്റെ പ്രധാന നിർമ്മാണശാലയും, കാര്യാലയവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്.
പണ്ടു് കടൽ വെണ്ണലവരെ വ്യാപിച്ചിരുന്നവെന്നാണു് പറയുന്നതു്[1]. നൂരയും പതയും നിറഞ്ഞ വെളുത്തഅലകളുള്ള പ്രദേശമായതിനാലാണു് വെണ്ണല എന്ന പേരു് ലഭിച്ചതെന്നാന്നു് പറയുന്നതു്. തീരദേശസ്വഭാവം കാട്ടുന്ന വെണ്ണലയുടെ തൊട്ടുകിഴക്കുള്ള പാലച്ചുവടിനു് ഇടനാടിന്റെ സ്വഭാവമാണു്.
അവലംബം [തിരുത്തുക]
- ↑ ജ്വാല, വെണ്ണല സർക്കാർ വിദ്യാലയ ശതാബ്ദി സ്മരണിക, 2007