വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() Image of Veerapandiya Kattabomman , circa 1792 CE. |
|
| ജനനം | 3 ജനുവരി 1760 |
| മരണം | 16 ഒക്ടോബർ 1799
കായത്താർ, തമിഴ് നാട്, ഇന്ത്യ |
| പേര് | വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ |
| പ്രവൃത്തി | തമിഴ് നാട്ടിലെ പാഞ്ചാലക്കുറിച്ചിയിലെ ഭരണാധികാരിയും മധുരയിലെ ബലിജ സമുദായത്തിന്റെ കമ്പള ശാഖയിലെ നായ്ക്കരുടെ പാളയക്കാരനും |
| പിൻരാജ്യം | ബ്രിട്ടീഷാധിപത്യം |
ബ്രിട്ടീഷുഭരണത്തിനെതിരെ പടനയിച്ച പാഞ്ചാലക്കുറിച്ചിയിലെ ഒരു ഭരണാധികാരിയായിരുന്നു വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ (1760-1799).
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ആറു ദശകങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ കട്ടബ്ബൊമ്മൻ പടനയിച്ചു എങ്കിലും ബ്രിട്ടീഷുകാർ, രക്തരൂക്ഷിതമായ ഒരു യുദ്ധത്തിനൊടുവിൽ കട്ടബ്ബൊമ്മനെ തടവിലാക്കുകയും 1799-ൽ വധിക്കുകയും അദ്ദേഹത്തിന്റെ കോട്ട തകർക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. ഇന്ന് പാഞ്ചാലക്കുറിച്ചി തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്.
1760 ജനുവരി 3ന് പാഞ്ചാലക്കുറിച്ചിയിൽ ജനിച്ചു. മുഴുവൻ പേര് വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ. പിതാവ്, ജഗവീര കട്ടബ്ബൊമ്മൻ, മാതാവ്, അറുമുഖത്തമ്മാൾ. പിതാവ് ഒരു തമിഴ് യോദ്ധാവായിരുന്നു.
വിജയനഗരസാമ്രാജ്യം 16-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തകർന്നപ്പോൾ, തമിഴ് നാട്ടിലെ അവരുടെ സാമന്തരാജ്യങ്ങൾ സ്വതന്ത്രങ്ങളായി. പാണ്ഡ്യരാജ്യം അന്നു ഭരിച്ചിരുന്നത് മധുരയിലെ നായ്ക്കന്മാരായിരുന്നു. അവർ രജ്ജ്യം 72 പാളയങ്ങളായിത്തിരിക്കുകയും അവിടെ പാലയക്കാരർ എന്നു വിളിച്ചിരുന്ന ഭരണകർത്താക്കളെ നിയമിക്കുകയും ചെയ്തു. 1736-ൽ ആർകോട്ടിലെ ചന്ദസാഹിബ് മധുരയിലെ അവസാനത്തെ രാജ്ഞിയിൽ നിന്ന് അവധികാരം ഒരു വഞ്ചനയിലൂടെ പിടിച്ചെടുത്തു. എന്നാൽ പുതിയ കട്ടബ്ബൊമ്മൻ പരമ്പരയിലെ അഞ്ചാമത്തെ ഭരണകർത്താവും, മധുരനായ്ക്കരുടെ പാളയക്കാരറും (പ്രതിനിധി) ആയിരുന്ന വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ, മുപ്പതാമത്തെ വയസ്സിൽ, 1790 ഫെബ്രുവരി 2ന് പാഞ്ചാലക്കുറിച്ചിയിലെ രാജാവായി.
