വീണ മാലിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീണ മാലിക്ക്
ജനനം (1987-01-26) ജനുവരി 26, 1987  (37 വയസ്സ്)
തൊഴിൽനടി, കൊമേഡിയൻ and മോഡൽ
സജീവ കാലം1999 –
ഉയരം5 ft 7 in (1.70 m)
വെബ്സൈറ്റ്veenamalik.com.pk

ഒരു പാകിസ്താനി നടിയും മോഡലും കോമേഡിയനുമാണ് വീണ മാലിക്ക്. ടെലിവിഷൻ വാർത്താ ചാനലുകൾ സിനിമാ എന്നീ മാധ്യമങ്ങളില് പ്രവർത്തിക്കുന്ന വീണ തന്റെ അവതരണത്തിന് ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്. ഉർദു സിനിമയിലെ മുൻനിര നടി കൂടിയാണ്. സാമൂഹിക, സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായ വീണ ലോക ആരോഗ്യ സം ഘടനയുടെ പ്രതിനിധി എന്ന നിലയിലും പ്രശസ്തയാണ്.

ജീവിതരേഖ[തിരുത്തുക]

പാകിസ്താനിലെ റാവൽ പിണ്ടിയിലാണ് വീണ ജനിച്ചത്. പാകിസ്താനി സൈന്യത്തിൽ ജോലി ചെയ്യുന്ന അലി മാലിക്ക് ആണ് പിതാവ്. സീനത്ത് മാലിക്ക് ആണ് മാതാവ്.

സിനിമാ നടിയാകുന്നതിന് മുമ്പ് വീണ ടെലിവിഷന് ചാനലുകളിൽ കൊമേഡിയൻ ആയിരുന്നു. ഷാൻ , സാറാ ഷേയ്ക്ക് എന്നിവരുടെ കൂടെ തേരെ പ്യാര് മേം (2000) എന്ന ചിത്രത്തിൽ അഭിനയിച്ച് സിനിമാരംഗത്ത് എത്തി. ആ ചിത്രം ഒരു വിജയമായിരുന്നു. സഹനടിയായിട്ടാണ് അവർ അതിൽ അഭിനയിച്ചത്. പിന്നീട് ജാവേദ് ഷേയ്ക്കിന്റെ യെഹ് ദില് ആപ് ക ഹുവാ (2002) എന്ന ചിത്രത്തിൽ സഹനടിയായി.

2003-ൽ വീണ Pind Di Kuri എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു. ആ ചിത്രം ഒരു പരാജയമായിരുന്നെങ്കിലും ഇന്ത്യ-പാക്ക് സം യുക്തസംരംഭം എന്ന നിലയിൽ ഏതാണ്ട് 70 മില്ല്യൻ രൂപാ വാരിക്കൂട്ടി. അസ്ക്കാരിയുടെ "Sassi Punno" (2003) എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും അത് പരാജയമായിരുന്നു. പിന്നീട് റഫീക്കിന്റെ ജഗീറിൽ അഭിനയിച്ചു. 2005-ൽ അഭിനയിച്ച ബവു ബദ്മാഷ് താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധ നേടിയില്ല. പിന്നീട് റീമാ ഖാന്റെ കൊയി തുജ് സ കഹാന് (2005) എന്ന സിനിമയിൽ അഭിനയിച്ചത് വൻ വിജയമായിരുന്നു. 2007-ൽ വീണ ആദ്യത്തെ ലക്സ് സ്റ്റൈൽ പുരസ്ക്കാരം നേടി.

2008-ൽ വീണ റഫീക്കിന്റെ മൊഹബത്തേൻ സാഞ്ചിയാൻ പഞ്ചാബി സിനിമയിൽ അഭിനയിച്ചു. അതും വിജയമായിരുന്നു. അതേ വർഷം അഭിനയിച്ച റാസയുടെ കഭി പ്യാർ ന കർ ന പരാജയപ്പെട്ടു. 2008 2008 ലെ വീണയുടെ അവസാന ചിത്രം അല്ത്താഫിന്റെ ഇഷ്ക്ക് ബെപർ വാ ആയിരുന്നു. 2010-ൽ റഫീക്കിന്റെ മേൻ ജീനാ തേരെ നാൽ , ബേയ്ഗിന്റെ കോമഡി സിനിമാ മിസ്സ് ദുനിയാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ടെലിവിഷൻ[തിരുത്തുക]

2002-ൽ വീണ പ്രൈം ടി വി യിലെPrime TV പ്രൈം ഗുപ്ഷുപ് എന്ന പരിപാടിയിലേയ്ക്ക് അവതാരികയായി ക്ഷണിക്കപ്പെട്ടു. അത് അവരുടെ നർമ്മത്തിന് പുതിയ വഴിത്താര തെളിച്ചു.

തുടർന്ന് Geo TV-ലെ Hum Sub Umeed Say Hain എന്ന പരിപാടിയിൽ അവതാരകയായി.

2007-ൽ ലക്സ് സ്റ്റൈൽ അവാർഡിന്റെ റെഡ് കാർപ്പെറ്റിൽ ‘most stylish celebrity on the carpet’ സ്ഥാനം നേടി. 2010 ഒക്ടോബറിൽ ഇന്ത്യയിലെ ബിഗ് ബോസ് സീസൺ 4-ൽ പങ്കെടുത്തു. പുറത്തായെങ്കിലും അവസാനത്തെ ആറ് പേരിൽ ഒരാളായിരുന്നു. ഷോയുടെ ഫിനാലെയിലും പങ്കെടുത്തിരുന്നു. ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം വീണ ലിബറൽ മുസ്ലിമിന്റെ ശബ്ദം എന്ന പേരിൽ അറിയപ്പെട്ടു.

2011 ഫെബ്രുവരിയിൽ ഇന്ത്യയിലെ ക്രിക്കറ്റ് ലോകകപ്പ് റിയാലിറ്റി ഷോ ആയ "ബിഗ് ടോസ്"ന്റെ ഭാഗമായി. രാഖി സാവന്ത് ആയിരുന്നു എതിർ സ്ഥാനത്ത്. 2011 മാർച്ചിൽ വീണ ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയുമായി വഴി വിട്ട ബന്ധം നയിച്ചുവെന്ന് ഒരു മുഫ്തി ആരോപിച്ചു. റിയാലിറ്റി ഷോ കണ്ടിട്ടില്ലെന്ന് മുഫ്തി പറഞ്ഞെങ്കിലും. പാകിസ്താനി മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ അന്ന് വീണ സംസാരിച്ചിരുന്നു.

വീണയുടെ നഗ്നചിത്രം ഇന്ത്യയിലെ മാസികയിൽ അച്ചടിച്ചു വന്നത് പാകിസ്താനിൽ കോളിളക്കമുണ്ടാക്കി. കൈയ്യിൽ ഐ.എൻ.എ. എന്ന് എഴുതിയിരുന്നതും വിവാദമായി. വീണ നഗ്നചിത്രത്തിൽ പോസ് ചെയ്തിട്ടില്ലെന്ന് അറിയിച്ച് മാസികയ്ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.

FHM Images[തിരുത്തുക]

വീണ രണ്ട് വർഷമായി ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നുണ്ട്. എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിന്റെ ഒരോ കുട്ടികൾക്ക് സ്പോൺസർ ചെയ്യുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Language
2000 Tere Pyar Mein ഉർദു
2002 Yeh Dil Aap Ka Huwa ഉർദു
Sassi Punno ഉർദു
2003 Pind Di chudail പഞ്ചാബി
2005 Koi Tujh Sa Kahan ഉർദു
Kyun Tum Se Itna Pyar Hai ഉർദു
2008 Mohabbatan Sachiyan പഞ്ചാബി
Kabhi Pyar Na Karna ഉർദു
Ishq Beparwaah പഞ്ചാബി
2012 Dal Mein Kuch Kala Hai ഹിന്ദി; Bollywood debut
Tere Naal Love Ho Gaya ഹിന്ദി; Bollywood Item song

ടെലിവിഷൻ പരിപാടികൾ[തിരുത്തുക]

Year Program Role Other Notes
2008 Hum Sub Umeed Se Hain Herself Presenter for a political humor show
2009 Miss Duniya Herself Pakistani reality show
2010 Bigg Boss 4 Herself Indian reality show
2011 Superstud Herself Indian reality show
2011 Bigg Toss Reality Game Show[1] Herself Indian reality show
2011 Veena Ka Vivaah Herself Indian reality show

അവലംബം[തിരുത്തുക]

  1. Bigg toss reality game show | Bigg toss reality game show from archives | Article on Bigg toss reality game show[പ്രവർത്തിക്കാത്ത കണ്ണി]. Entertainment.oneindia.in. Retrieved on 2011-05-29.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീണ_മാലിക്ക്&oldid=3808573" എന്ന താളിൽനിന്ന് ശേഖരിച്ചത്