വി. സുരേന്ദ്രൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. സുരേന്ദ്രൻ പിള്ള

ജനനം അഞ്ചൽ, കേരളം
രാഷ്ടീയകക്ഷി കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്)

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളൊന്നായ കേരള കോൺഗ്രസ് - ലയന വിരുദ്ധ വിഭാഗത്തിന്റെ നേതാവാണ് വി. സുരേന്ദ്രൻ പിള്ള. കേരള വെള്ളാള മഹാസഭയുടെ പ്രസിഡണ്ടായി പതിനഞ്ചു വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ അഞ്ചലിൽ കെ. വേലായുധൻ പിള്ളയുടേയും കെ. കല്യാണിയമ്മയുടേയും മകനായി ജനിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 2006 ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ടിക്കറ്റിൽ മൽസരിച്ച് ജയിച്ചു. 2010 ൽ ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് (എം‌ വിഭാഗത്തിൽ ലയിച്ചപ്പോൾ ഇടതുമുന്നണിയിൽ പി.സി. തോമസിന്റെ കൂടെ മുന്നണിയിൽ നില നിന്നു. 2010 ആഗസ്റ്റ് 3 ന് തുറമുഖ-യുവജനക്ഷേമവകുപ്പ് മന്ത്രിയായി അധികാരമേറ്റു. [1]
  • 2011 ൽ കേരള നിയമസഭയിലേക്ക് നടന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി. ശിവകുമാറിനോട് പരാജയപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Surendran Pillai sworn in Minister". The Hindu. 4 August 2010. ശേഖരിച്ചത് 29 December 2010. 
"http://ml.wikipedia.org/w/index.php?title=വി._സുരേന്ദ്രൻ_പിള്ള&oldid=1929424" എന്ന താളിൽനിന്നു ശേഖരിച്ചത്