വി. ശാന്താറാം
| വി. ശാന്താറാം | |
|---|---|
| ജനനം | ശാന്താറാം രാജാറാം വങ്കുന്ദ്രേ 1901 നവംബർ 18 കൊൽഹാപൂർ, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 1990 ഒക്ടോബർ 30 (പ്രായം 88) മുംബൈ, ഇന്ത്യ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ |
| സജീവം | 1921-1987 [1] |
| മതം | ജൈനമതം |
| പുരസ്കാരങ്ങൾ | Filmfare Best Director Award 1957 Jhanak Jhanak Payal Baaje Best Film 1958 Do Aankhen Barah Haath Dadasaheb Phalke Award 1985 പത്മവിഭൂഷൺ 1992 |
പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനുമായിരുന്നു വി. ശാന്താറാം (മറാത്തിi: शांताराम वनकुद्रे or व्ही. शांताराम).
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
ശാന്താറാം രാജാറാം വങ്കുന്ദ്രേ[2] 1901- നവംബർ 18-ന് മഹാരാഷ്ടയിലുള്ള കോഹൽപൂരിൽ പ്രശസ്തമായ ഒരു ജൈന കുടുംബത്തിൽ ജനിച്ചു.[3] [4] 1921-ൽ സുരേഖാ ഹരൺ എന്ന നിശബ്ദ ചിത്രത്തിൽ നടനായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.[5] ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് സാമൂഹിക പരിവർത്തനത്തിന് ഉപയോഗിച്ച ആദ്യ ചലച്ചിത്ര പ്രവർത്തകരിൽ ഒരാളായിരുന്നു ശാന്താറാം.
1927-ൽ ആദ്യ ചിത്രം നേതാജി പാൽക്കർ സാംവിധാനം ചെയ്തു. പ്രഭാത് ഫിലിം കമ്പനി സ്ഥാപകരിൽ ഒരാളായിരുന്നു. 1942-ൽ പ്രഭാത് ഫിലിം കമ്പനിയിൽ നിന്ന് വിട്ട് ബോബെയിൽ രാജ്കമൽ കലാ മന്ദിർ രൂപവർക്കരിച്ചു.[6] ഡോക്റ്റർ കോട്ട്നിസ് കി അമർ കഹാനി (1946), അമർ ഭൂപാലി (1951), ജനക് ജനക് പായൽ ബജേ (1955), ദോ ആഖേൻ ബാരാ ഹാത്ത് (1957), നവരംഗ് (1959),ദുനിയാ നേ മാനേ (1937),പിൻജരാ (1972) എന്നിവയാണ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.
1951-ൽ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശാന്താറാം സംവിധാനം ചെയ്ത ദി ഇമ്മോർട്ടൽ സോങ്ങ് എന്ന ചിത്രം ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. 1958-ലെ ബെർലിൻ ചലച്ചിത്രമേളയിൽ ദോ ആഖേൻ ബാരാ ഹാത്ത് എന്ന ചിത്രത്തിന് സിൽവർ ബെയെർ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. പ്രസ്ത്തചിത്രം 1958-ലെ ഏറ്റവും മികച്ച ചിത്രത്തിള്ള ദേശീയ പുരസ്ക്കരവും നേടി.
1985-ൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരത്തിന് അർഹമായി.[7] 1992-ൽ പത്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.[8]
ഇദ്ദേഹത്തിന്റെ ആത്മക്കഥ "ശാന്താറാം" എന്ന പേരിൽ ഹിന്ദിയിലും മറാത്തിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്..[7][9]
1990 ഒക്ടോബർ 30-ന് മുംബൈയിൽ വച്ച അന്തരിച്ചു.[2] ഇദ്ദേഹത്തിന്റെ പേരിൽ രൂപീകൃതമായ "വി. ശാന്താറാം പിക്ച്ചർ സയിന്റിഫിക്ക് റിസർച്ച് ആന്റ് കൾച്ചറൽ ഫൗഡേഷൻ' വർഷം തോറും ചലച്ചിത്ര പ്രതിഭകൾക്ക് ശാന്താറാം പുരസ്ക്കാരം നൽകി വരുന്നു.[7]
പുരസ്ക്കാരങ്ങൾ [തിരുത്തുക]
വിജയിച്ചവ [തിരുത്തുക]
- 1957: ഫിലിംഫെയർ അവാർഡ് - മികച്ച സംവിധയകൻ Jhanak Jhanak Payal Baaje
- 1958: ദേശീയ ചലച്ചിത്ര പുരസ്കാരം - മികച്ച ചിത്രം - Do Aankhen Barah Haath
- 1958: 8-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള - SIGNIS|OCIC Award - Do Aankhen Barah Haath [10][11]
- 1958: 8-മത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള - സിൽവർ ബെയർ (Special Prize): Do Aankhen Barah Haath [10][11]
- 1985: ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരം
- 1992: പത്മവിഭൂഷൺ
നാമനിർദേശം ലഭിച്ചവ [തിരുത്തുക]
- 1951 കാൻസ് അന്താരാഷ്ട ചലച്ചിത്ര മേള,
- ഗോൾഡൻ പാം - The Immortal Song (Amar Bhoopali) [12]
- 1959 ഗോൾഡൻ ഗ്ലോബ്
- Samuel Goldwyn Award - Do Aankhen Barah Haath [10]
ജീവചരിത്രങ്ങൾ [തിരുത്തുക]
- Shantaram, Kiran & Narwekar, Sanjit; V Shantaram: The Legacy of the Royal Lotus, 2003, Rupa & Co., ISBN 8129102188.
- Banerjee, Shampa; Profiles, five film-makers from India: V. Shantaram, Raj Kapoor, Mrinal Sen, Guru Dutt, Ritwik Ghatak Directorate of Film Festivals, National Film Development Corp, 1985. ISBN 8120100077.
അവലംബം [തിരുത്തുക]
- ↑ filmography
- ↑ 2.0 2.1 Biography British Film Institute.
- ↑ V. Shantaram Profiles at indianetzone.
- ↑ Dwyer, Rachel. (2005). 100 Bollywood films. BFI screen guides. London:British Film Institute. ISBN 1844570983 p.82
- ↑ Remembering the Pioneer screenindia.
- ↑ Founders Prabhat Film Company
- ↑ 7.0 7.1 7.2 17th Awardee Dada Saheb Phalke Awards, List of Awardees.
- ↑ Official List of Awardees Padma Vibhushan.
- ↑ "50 years of a Shantaram classic". Times of India. 28 September 2006. ശേഖരിച്ചത് 8 August 2011.
- ↑ 10.0 10.1 10.2 Awards for Do Aankhen Barah Haath Internet Movie Database.
- ↑ 11.0 11.1 "Berlin Film Festival: Prize Winners". berlinale.de. ശേഖരിച്ചത് 2010-01-01.
- ↑ "Awards for Amar Bhoopali (1951)". Internet Movie Database. ശേഖരിച്ചത് 2009-02-20.