വി.കെ. ഗോകാക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വിനായക കൃഷ്ണ ഗൊകാക് | |
|---|---|
| ജനനം | 1909 ഓഗസ്റ്റ് 9 സവനൂർ, ഹവെരി ജില്ല, കർണാടക |
| മരണം | 1992 ഏപ്രിൽ 28 (പ്രായം 82) ബെംഗളൂരു, കർണാടക |
| തൊഴിൽ | കലാലദ്ധ്യാപകൻ, സാഹിത്യകാരൻ |
| ദേശീയത | ഇന്ത്യക്കാരൻ |
| രചനാ സങ്കേതം | Fiction |
| സാഹിത്യ പ്രസ്ഥാനം | നവോദയ |
|
Influences
|
|
|
Influenced
|
|
വിനായക കൃഷ്ണ ഗൊകാക് (ഓഗസ്റ്റ് 9, 1909 - ഏപ്രിൽ 28, 1992) ഒരു കന്നഡ സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ അഞ്ചാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം.
ഭാരത സിന്ധൂ രശ്മി എന്ന ഇതിഹാസ കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്. വേദ കാലഘട്ടത്തേക്കുറിച്ച് പ്രതിപദിക്കുന്ന ഇത് ഒരുപക്ഷേ 20-ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഏറ്റവും വലിയ ഇതിഹാസമാകാം.
ധ്യവ പൃഥ്വി എന്ന കവിതാ സമാഹരത്തിന് കന്നഡ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമസരവെ ജീവന (നോവൽ), ഉർനാഭ , അഭ്യുദയ, സമുദ്ര ഗീതഗൾ (കവിതാസമാഹാരം) എന്നിവ പ്രധാന കൃതികളിൽ ചിലതാണ്.