വി.എം. ഗിരിജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു[1]. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്[2].

ജീവിതരേഖ[തിരുത്തുക]

1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജിൽ വിദ്യാഭ്യാസം. ഇപ്പോൾ ആകാശവാണി കൊച്ചി നിലയത്തിൽ പ്രവർത്തിച്ചു വരുന്നു[3]

പുതിയൊരു ലൈംഗികസമ്പദ്വ്യവസ്ഥയെയും ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ സുഗതകുമാരി, വിജയലക്ഷ്മി, സാവിത്രി രാജീവൻ വി.എം. ഗിരിജ, റോസ്മേരി തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു[4].

കുടുംബം[തിരുത്തുക]

അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്

അമ്മ:ഗൗരി അന്തർജ്ജനം

ഭർത്താവ്:സി.ആർ. നീലകണ്ഠൻ നമ്പൂതിരി

മക്കൾ:ആർദ്ര, ആർച്ച

കൃതികൾ[തിരുത്തുക]

  • പ്രണയം ഒരാൽബം-ചിത്തിര ബുക്സ്, 1997
  • ജീവജലം-കറന്റ് ബുക്സ്, 2004
  • പാവയൂണ് - സൈൻ ബുക്സ്, തിരുവനന്തപുരം

അവലംബം[തിരുത്തുക]

  1. Rajeevan, Thachom Poyil (01.08.04). "CONTEMPORARY POETRY: Simple and silent" (html) (ഭാഷ: English). The Hindu. ശേഖരിച്ചത് 06.11.10.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  2. http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59
  3. "When a poet goes on the air". hindu1: The Hindu. ശേഖരിച്ചത് 2009-09-25. 
  4. Sachidanandan. Indian Literature: Positions and Propositions. "So are the later Sugata Kumari, Vijayalakshmi, Savitri Rajeevan, VM Girija, Rose Mary and others in poetry. They are after a new libidinal economy and a counter language, a "mother-tongue" that is capable of transcending male rationality" 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വി.എം._ഗിരിജ&oldid=1792176" എന്ന താളിൽനിന്നു ശേഖരിച്ചത്