വിൽഹെം സ്റ്റീനിറ്റ്സ്
| വിൽഹെം സ്റ്റീനിറ്റ്സ് Wilhelm Steinitz |
|
|---|---|
Wilhelm Steinitz |
|
| രാജ്യം | Kingdom of Bohemia, part of the Austrian Empire United States |
| ജനനം | 1836 മേയ് 17 Prague, Bohemia; then part of the Austrian Empire |
| മരണം | 1900 ഓഗസ്റ്റ് 12 (പ്രായം 64) New York City, United States |
| ലോകജേതാവ് | 1886–94 (undisputed) Earlier dates debated by commentators |
പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യനാണ് പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ്.(Wilhelm (later William) Steinitz) ജനനം മെയ്17, 1836 – ആഗസ്റ്റ്12, 1900) 1886 മുതൽ 1894 വരെ ലോക ചാമ്പ്യനായിരുന്നു സ്റ്റീനിറ്റ്സ്. 1870 നു ശേഷം 1886 വരെയുള്ള സ്റ്റീനിറ്റ്സിന്റെ വിജയങ്ങൾ തർക്കമായി തന്നെ ഇന്നും അവശേഷിയ്ക്കുന്നുണ്ട്.1862 ലെ ലണ്ടൻ ചെസ് ടൂർണമേന്റിൽ സ്റ്റീനിറ്റ്സ് ഓസ്ട്രിയയെ പ്രതിനിധീകരിയ്ക്കുകയുണ്ടായി .
[തിരുത്തുക] ശൈലി
ആക്രമണോത്സുകമായ ഒരു കളിയാണ് സ്റ്റീനിറ്റ്സ് കെട്ടഴിയ്ക്കുന്നത്. തന്റെ കരുക്കളെ തുറന്നു വയ്ക്കുകയും ,പൊടുന്നനെ പ്രതിരോധത്തിലേയ്ക്കു മാറുകയും ചെയ്യുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ശൈലി ചെസ്സ് പണ്ഡിതരെ അത്ഭുതപ്പെടൂത്തിയിട്ടുണ്ട്.
[തിരുത്തുക] അവസാനകാല ജീവിതം
തന്റെ അവസാനകാലം സ്റ്റീനിറ്റ്സ് കൊടുംപട്ടിണിയിലും വൻ കടബാദ്ധ്യതയിലും ആണ് ജീവിച്ചത്. എങ്കിലും തനിയ്ക്കുണ്ടായ കടബാദ്ധ്യതകൾ വീട്ടുന്നതിൽ ശ്രദ്ധാലുവും ആയിരുന്നു. സ്റ്റീനിറ്റ്സ്.ചെസ്സിലെ വൻ വിജയങ്ങളൊന്നും സാമ്പത്തികമായി അദ്ദേഹത്തെ സഹായിച്ചില്ല.ന്യൂയോർക്കിലെ മാൻഹാട്ടൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നു 1900 ൽ അദ്ദേഹം മരണമടഞ്ഞു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- വിൽഹെം സ്റ്റീനിറ്റ്സ് player profile at ChessGames.com
- Steinitz biography
- Chesscorner bio
- Jewish Encyclopedia bio
- World Chess Championship Pre-FIDE Events – details of World Championship matches from Steinitz's era