വിൻഡോസ് ഫോൺ 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് ഫോൺ 8
വിൻഡോസ് ഫോൺ 8 പ്രധാന സ്ക്രീൻ
Developerമൈക്രോസോഫ്റ്റ് കോർപ്പറേഷൻ
OS familyവിൻഡോസ് ഫോൺ
Source modelക്ലോസ്ഡ് സോഴ്സ്
Latest releaseഅപ്ഡേറ്റ് 3 (ബിൽഡ് 8.0.10532.166) / ഏപ്രിൽ 14, 2014[1]
Licenseവാണിജ്യസംബന്ധമായ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ
Preceded byവിൻഡോസ് ഫോൺ 7 (2011)
Succeeded byവിൻഡോസ് ഫോൺ 8.1 (2014)
Official websitewww.windowsphone.com
Support status
മുഖ്യധാരാ പിന്തുണ ജനുവരി 12, 2016 -നു നിർത്തലാക്കും.[2]

മൈക്രോസോഫ്റ്റ് വിൻഡോസ് ഫോൺ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൂന്നാം തലമുറയാണ് വിൻഡോസ് ഫോൺ 8. 2012 ഒക്ടോബർ 22 -നു പുറത്തിറങ്ങിയ ഇതിന്റെ പ്രധാന ആകർഷണം മോഡേൺ യൂസർ ഇന്റെർഫെയ്സ് ആയിരുന്നു.

വിൻഡോസ് ഫോൺ 7 -ന്റെ പിൻഗാമിയായി വന്ന ഇതിന്റെ ഘടന വളരെ അധികം വ്യത്യസ്തമാണ്. അതിനാൽ വിൻഡോസ് ഫോൺ 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് വിൻഡോസ് ഫോൺ 8 അപ്ഡേഷൻ ലഭ്യമല്ല. മാത്രവുമല്ല, വിൻഡോസ് ഫോൺ 8 -നു വേണ്ടി സജ്ജമാക്കിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒന്നും തന്നെ വിൻഡോസ് ഫോൺ 7 -ൽ പ്രവർത്തിക്കില്ല. വിഷ്വൽ സ്റ്റുഡിയോ ഉപയോഗിച്ചാണ്‌ വിൻഡോസ് ഫോൺ 7 -നും വിൻഡോസ് ഫോൺ 8 -നും വേണ്ടിയുള്ള ആപ്ലിക്കേഷനുകൾ തയ്യാറാക്കുന്നത്.[3]


നോക്കിയ, എച്ച് ടി സി, സാംസങ്ങ്, ഹുവായ്‌ എന്നീ മൊബൈൽ നിർമ്മാണ കമ്പനികളാണ് വിൻഡോസ് ഫോൺ 8 മൊബൈലുകൾ പുറത്തിറക്കുന്നത്.[4]

അവലംബം[തിരുത്തുക]

  1. http://blogs.windows.com/windows_phone/b/windowsphone/archive/2013/10/14/announcing-our-third-windows-phone-8-update-plus-a-new-developer-preview-program.aspx
  2. "Microsoft Support Lifecycle: Windows Phone 8". Microsoft Support. Microsoft Corporation. Retrieved 22 January 2014.
  3. Rubino, Daniel. (October 29, 2012). Overview and Review of Windows Phone 8
  4. Nokia, Samsung, HTC, and Huawei will have first Windows Phone 8 devices. The Verge. June 20, 2012
"https://ml.wikipedia.org/w/index.php?title=വിൻഡോസ്_ഫോൺ_8&oldid=3754624" എന്ന താളിൽനിന്ന് ശേഖരിച്ചത്