വിഷ്ണു വാമൻ ഷിർ‌വാഡ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷ്ണു വാമൻ ഷിർ‌വാഡ്കർ
ജനനം 1912 ഫെബ്രുവരി 27(1912-02-27)
പൂനെ, മഹാരാഷ്ട്ര
മരണം 1999 മാർച്ച് 10(1999-03-10) (പ്രായം 87)
നാസിക്, മഹാരാഷ്ട്ര
തൂലികാനാമം കുസുമഗ്‌രാജ്
തൊഴിൽ കവി, നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, മനുസ്യസ്നേഹി
ഭാഷ മറാത്തി
ദേശീയത ഇന്ത്യൻ
പ്രധാന കൃതികൾ വിശാഖ (1942)
നട് സമ്രാട്ട്
പ്രധാന പുരസ്കാരങ്ങൾ 1974 സാഹിത്യ അക്കാദമി പുരസ്കാരം മറാത്തിയിൽ
1988 ജ്ഞാനപീഠം പുരസ്കാരം

www.kusumagraj.org

വിഷ്ണു വാമൻ ഷിർ‌വാഡ്കർ (മറാത്തി: विष्णु वामन शिरवाडकर) (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലാണ് ഇദ്ദേഹം ജനിച്ചതും ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിച്ചതും. ജീവിതത്തിലുടനീളം ഇദ്ദേഹം ജാതി സമ്പ്രദായത്തിനെതിരെ പൊരുതി. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.


"http://ml.wikipedia.org/w/index.php?title=വിഷ്ണു_വാമൻ_ഷിർ‌വാഡ്കർ&oldid=1825026" എന്ന താളിൽനിന്നു ശേഖരിച്ചത്