വിഷ്ണുസ്മൃതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പ്രസിദ്ധമായ ഒരു സ്മൃതി ഗ്രന്ഥമാണ് വിഷ്ണുസ്മൃതി[1]. ഈ ഗ്രന്ഥം വിഷ്ണുധർമശാസ്ത്രം എന്നും അറിയപ്പെടുന്നു. ധർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണിത്. വിഷ്ണുസ്മൃതി, വിഷ്ണുസൂത്രം എന്ന പേരിലും അറിയപ്പെടുന്നു.[2] നൂറു അദ്ധ്യായമുള്ള ഈ സ്മൃതി ഗ്രന്ഥം മഹാവിഷ്ണു ഭൂമിദേവിക്ക് ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ്‌. ഇതിൽ പല അദ്ധ്യായങ്ങളിലും സൂത്രങ്ങളുടെ എണ്ണം പലവിധത്തിലാണ്. വിവിധ വിഷയങ്ങളെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ ഈ സ്മൃതി ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്[3].കൃഷ്ണയജുർവേദത്തിലെ കഠശാഖയുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരാലും സ്വീകരിക്കപ്പെടുന്ന സന്ദേശങ്ങളാണിതിലുളളത്.
ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനവധിയാണ്. പതിനെട്ടു പുരാണങ്ങളിലും പതിനെട്ടു ഉപപുരാണങ്ങളിലുമുണ്ടത് . വാല്മീകി രാമായണവും , വ്യാസഭാരതവും പൂർണമായും പ്രായോഗിക ധർമശാസ്ത്രം മാത്രമാണ് വിവരിക്കുന്നത്.

ഉള്ളടക്കത്തിന്റെ വർഗീകരണം[തിരുത്തുക]

വിഷ്ണുസ്മൃതിയിലുള്ള നൂറു അധ്യായങ്ങളെ പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു.
അതിൽ ആദ്യഭാഗത്തിന് നൽകിയിരിക്കുന്ന പേര് ഭൂമിദേവി പ്രാർത്ഥനയും വർണധർമ്മവും എന്നാകുന്നു.

ഭൂമിദേവി പ്രാർത്ഥനയും വർണധർമ്മവും[തിരുത്തുക]

ഈ ഭാഗത്ത്‌ പ്രധാനമായും രണ്ടു അധ്യായങ്ങളാണ് ഉള്ളത്.അതിൽ ആദ്യ അധ്യായം ഭൂമിദേവി മഹാവിഷ്ണുവിനോട് ധർമശാസ്ത്രം വിവരിക്കണമെന്നു അഭ്യർത്ഥിക്കുന്നു.തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു.

രണ്ടാമത്തെ ഭാഗത്തിന് നൽകിയിരിക്കുന്ന പേര് വ്യവഹാര കാണ്ഡം എന്നാകുന്നു

വ്യവഹാര കാണ്ഡം[തിരുത്തുക]

രണ്ടുമുതൽ തുടർന്ന് വരുന്ന പതിനാറു അധ്യായങ്ങളെയാണ് വ്യവഹാര കാണ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . പിതൃസ്വത്തിന്റെ വിഭജന നിയമങ്ങൾ,സത്യം തെളിക്കുവാനുള്ള ജല,അഗ്നി,വിഷ പരീക്ഷണങ്ങൾ ,സാക്ഷികളുടെ മഹത്ത്വം ,രാജധർമ്മം,എല്ലാവിധ അളവുകളുടെയും വിവരണം,തെറ്റുകൾ,കുറ്റങ്ങൾ ,വഞ്ചന,കൊലപാതകം,കളവ്,കൈക്കൂലി,കള്ളപ്രമാണം എന്നിവയ്ക്കുള്ള ശിക്ഷകൾ,കടം,പലിശ,ജാമ്യം,ഒറ്റി എന്നീ വിഷയങ്ങൾ ഈ ഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മൂന്നാമത്തെ ഭാഗത്തെ ആചാരകാണ്ഡം എന്നറിയപ്പെടുന്നു.

ആചാര കാണ്ഡം[തിരുത്തുക]

പത്തൊൻപതു മുതൽ തുടർന്ന് വരുന്ന പതിമൂന്നു അധ്യായങ്ങളെയാണ് ആചാരകാണ്ഡം എന്നറിയപ്പെടുന്നത് . മരണാനന്തരമുള്ള ശവസംസ്കാരം , കാലഗണന,പുലയും വാലായിമയും,വിവാഹിതയുടെ ധർമം,ഷോഡസകർമങൾക്കുള്ള മാർഗരേഖകൾ , ഉപനയനം, ബ്രഹ്മചാരിയുടെ നിയമങ്ങൾ , മാതാവ്‌,പിതാവ്,ഗുരു ഇവരുടെ മഹത്ത്വം,ആരാധിക്കേണ്ടതും,ആദരിക്കേണ്ടതുമായ വ്യക്തികൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങൾ ഈ ഭാഗങ്ങളിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
നാലാമത്തെ കാണ്ഡം പ്രായശ്ചിത്തകാണ്ഡം എന്നറിയപ്പെടുന്നു.

പ്രായശ്ചിത്തകാണ്ഡം[തിരുത്തുക]

അധ്യായം മുപ്പതിമൂന്നുമുതൽ തുടർന്ന് വരുന്ന ഇരുപത്തിനാല് അദ്ധ്യായങ്ങൾ ആണ് പ്രായശ്ചിത്തകാണ്ഡം എന്നറിയപ്പെടുന്നത് . പഞ്ചപാതകങ്ങൾ,അതിപാതകങ്ങൾ,ക്രൂരമായ തെറ്റുകൾ,ഹീനമായ പാപങ്ങൾ,സാരമല്ലാത്ത പാപങ്ങൾ,ജീവിത ചുറ്റുപാടുകളെ മലിനമാക്കുന്ന മലിനീകരണ പാപങ്ങൾ , മറ്റു പാപങ്ങൾ , മഹാപാപികളുടെ പുനർജ്ജന്മം,വിഷ്ണുവ്രതം,മനുഷ്യ-മൃഗഹത്യക്കുള്ള പ്രായശ്ചിത്തം,മദ്യപാനം-മാംസാഹാരം ഇവയുടെ പ്രായശ്ചിത്തം,സ്വർണപഹാര പ്രായശ്ചിത്തം,അധാർമ്മികമായ ലൈംഗികബന്ധ പ്രായശ്ചിത്തം,ഗായത്രിമന്ത്ര മഹത്ത്വം,പൂർണമായും വർജ്ജിക്കേണ്ട പാപികൾ തുടങ്ങി അതിബൃഹത്തായ പ്രായശ്ചിത്തരീതികൾ ഈ ഭാഗങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു .
ഏറ്റവും അവസാനമായി ആഹ്നിക പ്രകരണം എന്നറിയപ്പെടുന്നു.

ആഹ്നിക പ്രകരണം[തിരുത്തുക]

അൻപത്തിയെട്ടു മുതൽ തുടർന്ന് വരുന്ന നാല്പത്തിരണ്ടു അധ്യായങ്ങളെ ഈ കാണ്ഡത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു . പ്രഭാത സ്നാനം,ആചമന നിയമങ്ങൾ,ശ്രീകൃഷ്ണ പൂജമഹത്ത്വം,വാസുദേവ പൂജയ്ക്കാവശ്യമായ ദ്രവ്യങ്ങൾ,ഭക്ഷണ മാർഗരേഖകൾ,ലൈംഗിക ബന്ധമാർഗ രേഖകൾ,ഉറങ്ങുന്നതിനുള്ള മാർഗരേഖകൾ,പിതൃപൂജ,തർപണം,ശ്രാദ്ധം,കൃഷ്ണ മൃഗതോലിന്റെ മഹത്ത്വം,പശുവിനെ ദാനം ചെയ്യുന്നത് കൊണ്ടുള്ള മഹത്ത്വം,കുളം,കിണർ,തടാകം,ഉദ്യാനം ഇവയുടെ ദാനംകൊണ്ടുള്ള മഹത്ത്വം,സന്യാസിയുടെ മഹത്ത്വം,ധർമ്മ,ആചാരം,വാസുദേവ ദാനമഹത്ത്വം ,കാർത്തികമാസ സ്നാന മഹത്ത്വം തുടങ്ങിയവ സവിസ്തരം പ്രതിപാദിക്കുന്നു.തുടർന്ന് ഭൂമിദേവി മഹാലക്ഷ്മിയെ സ്തുതിക്കുന്നു .ഇതു പഠിക്കുന്നതുകൊണ്ടുള്ള ഗുണം കൂടി വിവരിച്ചതിനു ശേഷം ഗ്രന്ഥം ഉപസംഹരിക്കുന്നു .

വിഷ്ണുസ്മൃതിയിലെ പ്രധാന ഭാഗങ്ങൾ[തിരുത്തുക]

വിഷ്ണുസ്മൃതിയിലെ രണ്ടാം അധ്യായത്തിൽ നാലു വർണങ്ങളുടെയും കർമധർമ്മങ്ങൾ വിവരിക്കുന്നു

വിഷ്ണുസ്മൃതിയിൽ നിർവചിച്ച അളവുകൾ[തിരുത്തുക]

പ്രകാശരശ്മിയിലൂടെ തിളങ്ങുന്ന അണുക്കൾ = ഒരു ത്രസരേണു.

8 ത്രസരേണു 1 ലിക്ഷം
3 ലിക്ഷം 1 രാജസർഷപം
3 രാജസർഷപം 1 ഗൗരസർഷപം
6 രാജസർഷപം 1 യവം
3 യവം 1 കൃഷ്ണലം
5 കൃഷ്ണലം 1 മാഷം
12 മാഷം 1 അക്ഷാർധം

പ്രഥമ,മാധ്യമ,ഉത്തമദണ്ഡങ്ങൾ എന്നാണ് ഇതറിയപ്പെടുന്നത്.(വിഷ്ണുസ്മൃതി 4 : 1 - 14)

സന്യാസിയുടെ ജീവിതരീതികൾ[തിരുത്തുക]

  • മരച്ചുവട്ടിൽ താമസിക്കണം
  • ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്.(ഒരു രാത്രി മാത്രം).
  • അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
  • അറിഞ്ഞുകൊണ്ട് ജീവികളെ ചവിട്ടരുത്.
  • വസ്ത്രംകൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.
  • സത്യമേ പറയാവൂ.
  • മനസ്സിനു നന്മ വരുന്നതേ ആചരിക്കാവൂ.
  • ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.
  • വാക്കുതർക്കങ്ങളിൽ ഭാഗഭാക്കാവരുത്.
  • ആരെയും അപമാനിക്കരുത്.
  • ആഗ്രഹമില്ലാത്തവനാകണം.(വിഷ്ണുസ്മൃതി 96:10 -23)

വിഷ്ണുസ്മൃതിയിലെ ആധുനികശാസ്ത്രതത്വങ്ങൾ[തിരുത്തുക]

സൂര്യഗ്രഹണസമയവും[4],നട്ടുച്ചനേരത്തും നഗ്നനേത്രങ്ങൾകൊണ്ട് സൂര്യനെ നോക്കുന്നത് കണ്ണിനെ ദോഷകരമായി ബാധിക്കും[5]എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വിഷ്ണുസ്മൃതിയിൽ

തുടങ്ങി ആധുനികശാസ്ത്രശാഖ അംഗീകരിച്ച ഒട്ടനവധി കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുവാൻ സാധിക്കും.

ഭൂമിദേവി മഹാവിഷ്ണുവിന് അർപ്പിച്ച നൂറ്റൊന്നു നാമങ്ങൾ[തിരുത്തുക]

വിഷ്ണുസ്മൃതിയുടെ ഏറ്റവും ഒടുവിലായി ഭൂമിദേവി മഹാവിഷ്ണുവിനെ നൂറ്റൊന്നു നാമങ്ങൾ അർച്ചിക്കുന്നുണ്ട്.വിഷ്ണുധർമശാസ്ത്രത്തിലെ തൊണ്ണൂറ്റി എട്ടാമത്തെ അധ്യായത്തിലാണ് വിഷ്ണുനാമാർച്ചന നൽകിയിരിക്കുന്നത്. ഓം നമസ്തേ , ദേവദേവ , വാസുദേവ , അധിദേവ , കാമദേവ ,കമപല , മഹീപല , അനദിമധ്യനിധന , പ്രജാപത്തെ , സുപ്രജപത്തെ, മഹാ പ്രജപത്തെ , ലക്ഷ്മിപതെ ,ബ്രഹ്മരൂപ , അചിന്ത്യ ,വനസ്പതെ , പത്മനാഭ , ഹൃഷികേശ , ചതുർമഹരചിക , വിഷ്ണോ , ജിഷ്ണോ , സഹിഷ്ണോ , കൃഷ്ണ , പത്മധാര ,പരാ,അപരാ,അജിത,നാരായണ ,പാരായണ ,ജഗത്പരായണ ,കപില,[6] വിഷ്ണുസ്മൃതി(98 : 6 - 102 ) തുടങ്ങി നൂറ്റൊന്നു നാമർചനകൾ അർപ്പിക്കുന്നു .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
  • താളിയോല(ഹൈന്ദവ ആചാര-വിശ്വാസരഹസ്യങ്ങൾ,വെങ്ങാനൂർ ബാലകൃഷ്ണൻ,അഡോൺ പബ്ലിഷിങ് ഗ്രൂപ്പ് 2004).
  • ആചാരഅനുഷ്ഠാനകോശം(പ്രൊ.പി.സി.കർത്താ,ഡി.സി ബുക്സ് 2nd എഡിഷൻ ഏപ്രിൽ 2003).
  1. name of important smriti
  2. Vishnu_smrti_The_Institutes_Of_Vishnu.htm
  3. The-institutes of Vishnu , translated by Julius Jolly ,Oxford
  4. solar Eclipse description from NASA
  5. "observe solar eclipse safely". Archived from the original on 2012-04-28. Retrieved 2011-06-26.
  6. Vishnu_Smriti.pdf[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിഷ്ണുസ്മൃതി&oldid=3645336" എന്ന താളിൽനിന്ന് ശേഖരിച്ചത്