വിഷ്ണുവർധൻ
| ഡോ. (എച്ച്.സി.).വിഷ്ണുവർദ്ധൻ ವಿಷ್ಣುವರ್ಧನ |
|
|---|---|
| ജനനം | സമ്പത്ത് കുമാർ |
| ഉയരം | 5'9" |
| ജീവിത പങ്കാളി | ഭാരതി വിഷുണുവർദ്ധൻ |
| വെബ്സൈറ്റ് | |
| വെബ്സൈറ്റ് | |
കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ (കന്നഡ: ವಿಷ್ಣುವರ್ಧನ್) (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009[1]) കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്ര വക്താവായിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സംവിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദേശിച്ചത്.
കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവർ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി.
യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. കീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളർത്തു മക്കൾ ഉണ്ട് ഇദ്ദേഹത്തിന്.
കരിയർ [തിരുത്തുക]
ഗിരീഷ് കർണാട് സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ ചിത്രം വംശവൃക്ഷ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാൽ നായകനായി അഭിനയിച്ച ആദ്യ ചിത്രം പുട്ടണ്ണ കനഗൽ സംവിധാനം ചെയ്ത നാഗരഹാവു എന്ന ചിത്രമാണ്. ഈ സിനിമയുടെ വിജയം വിഷ്ണുവർദ്ധനെ അറിയപ്പെടുന്ന ഒരു താരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.
ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവർദ്ധന് ഏഴു തവണ മികച്ച നടനുളള കർണാടക സർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവർദ്ധൻ അറിയപ്പെടുന്ന പിന്നണി ഗായകൻ കൂടിയാണ്. ഭക്തി ഗാന ആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകൾ കന്നഡയിൽ പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവർദ്ധൻ ആയിരുന്നു നായകൻ. കൗരവർ എന്ന മലയാള ചിത്രത്തിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ "പ്രശസ്ത കന്നഡ നടൻ വിഷ്ണുവർദ്ധൻ അന്തരിച്ചു". ശേഖരിച്ചത് 30 December 2009.