വിശുദ്ധ അഗസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ അഗസ്റ്റിൻ
കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ്
LeningradBedeHiRes.jpg
Portrait labelled "AUGUSTINUS" from the mid-8th century Saint Petersburg Bede, though perhaps intended as Gregory the Great.[3]
അതിരൂപത Diocese of Canterbury
Enthroned Unknown
Reign ended 26 May 604
മുൻഗാമി None
പിൻഗാമി Laurence of Canterbury
അഭിഷേകം About 597
വ്യക്തി വിവരങ്ങൾ
ജനന നാമം Augustine
ജനനം 6th century
Rome, Italy
അന്തരിച്ചത് 26 മേയ് 604
Canterbury, Kent, England
Buried Canterbury Cathedral
Sainthood
തിരുനാൾ ദിനം 26 May (Anglican Communion)
26 May (Eastern Orthodox)
27 May (Roman Catholic Church)
28 May (Roman Catholic calendar 1882–1969)
വണങ്ങുന്നത് Roman Catholic Church
Anglican Communion
Eastern Orthodox Church
വിശുദ്ധനായത് Pre-Congregation
വിശുദ്ധൻ/വിശുദ്ധയായി പ്രഖ്യാപിച്ചത് Pre-Congregation
ദേവാലയം St. Augustine's Abbey, Canterbury

ദക്ഷിണ ഇംഗ്ലണ്ടിലെ ക്രൈസ്തവസഭയുടെ സ്ഥാപകനായിരുന്ന് വിശുദ്ധ അഗസ്റ്റിൻ. കാന്റർബറിയിലെ ഒന്നാമത്തെ ആർച്ചുബിഷപ്പ്. ഗ്രിഗറി I-ാമന്റെ അന്തേവാസിയായിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ളണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്. അതനുസരിച്ച് 40 അംഗങ്ങളടങ്ങിയ ഒരു മിഷനറിസംഘത്തോടൊപ്പം 597-ൽ ഇദ്ദേഹം ഇംഗ്ളണ്ടിലെ കെന്റിൽ എത്തി. ആദ്യം തന്നെ അന്നത്തെ രാജാവായിരുന്ന ഏതൽബർട്ടിനെ ക്രിസ്തുമതത്തിലേക്കു ചേർത്തു. ഒരു കൊല്ലത്തിനുള്ളിൽ അഗസ്റ്റിന് പതിനായിരത്തിൽപരം ആളുകളെ ക്രിസ് തുമതാനുയായികളാക്കുവാൻ സാധിച്ചു. തുടർന്ന് ഇദ്ദേഹം ചില ബിഷപ്പുമാരെ വാഴിക്കുകയും ഏതാനും ദേവാലയങ്ങൾ പണിയിക്കുകയും ചെയ്തു. രാജാവിന്റെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെ മണ്ണിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വേരൂന്നുവാൻ കഴിഞ്ഞില്ല. ഇദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പില് ക്കാലത്തു ക്രിസ്തുമതം നാമമാത്രമായിത്തീർന്നു. അവിസ്മരണീയമായ പല സേവനങ്ങളും അനുഷ്ഠിച്ച അഗസ്റ്റിന്റെ നിര്യാണം 604 മേയ് 26-ന് സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. Schapiro "Decoration of the Leningrad Manuscript of Bede" Selected Papers: Volume 3 pp. 199; 212–214
  2. Dales "Apostle of the English" L'eredità spirituale di Gregorio Magno tra Occidente e Oriente p. 299
  3. The name is in the halo, in a later hand. The figure is identified as a saint by his clerical tonsure.[1] The view that it represents Gregory is set out by Douglas Dales in a recent article.[2]

[തിരുത്തുക] പുറംകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വിശുദ്ധ അഗസ്റ്റിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=വിശുദ്ധ_അഗസ്റ്റിൻ&oldid=1318650" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ