വിവേകാനന്ദപ്പാറ
ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു.ഈ പാറയിലാണ് വിവേകാനന്ദ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ശ്രീ മന്നത്തു പത്മനാഭൻ പ്രസിഡണ്ടും ശ്രീ ഏകനാഥ രാനഡെ സെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരക കമ്മീറ്റിയാണ് സ്മാരകം ഉണ്ടാക്കിയത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി.ഗിരി രാഷ്ട്രത്തിന് സമർപ്പിച്ചു.
ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്നത് ഇവിടെനിന്നും ദർശിക്കാവുന്നതാണ്.
ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസനുഷ്ടിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ശ്രീപാദപ്പാറ ഇവിടെയാണ്.
[തിരുത്തുക] കണ്ണികൾ
- വിവേകാനന്ദ കേന്ദ്രം
- വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി
- അന്താരാഷ്ട്ര വിവേകാനന്ദ കേന്ദ്രം
- വിവേകാനന്ദ കേന്ദ്ര സാംസ്കാരിക സംഘം
- വിവേകാനന്ദ കേന്ദ്രം, അരുണാചൽ പ്രദേശ്
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്