വിളപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ ചാത്തന്നൂർ നിന്നും മൂന്ന് കിലോമീറ്റർ തെക്ക് ഭാഗത്ത് ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിന്റെയും ആനന്ദവിലാസം ഗ്രന്ഥശാലയുടെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ വിളപ്പുറം. ഇവിടം ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്നു. ഇവിടെ നിന്നും ഏതാനും മീറ്റർ മാത്രം അകലെയാണ് പോളച്ചിറ. ചാത്തന്നൂർ-ചിറക്കര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോളച്ചിറ ബണ്ടക്രോസ് പാത ഇതിലൂടെ കടന്നുപോകുന്നു.

പ്രസിദ്ധ കവിയായ ചാത്തന്നൂർ മോഹന്റെയും ബാല സാഹിത്യകാരനും കഥാകാരനുമായ ഡി. സുധീന്ദ്രബാബുവിന്റെയും ജന്മസ്ഥലം ഇതാണ്.

"https://ml.wikipedia.org/w/index.php?title=വിളപ്പുറം&oldid=3248998" എന്ന താളിൽനിന്ന് ശേഖരിച്ചത്