വില്യം ഷേക്സ്പിയര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഷേക്സ്പിയര്‍

ലണ്ടനിലെ നാഷണല്‍ പൊര്‍ട്രേയ്റ്റ് ഗാലറിയിലെ ഷേക്സ്പിയറിന്റെ ചിത്രം
ജനനം: {{{birth_date}}}
തൊഴില്‍: നാടകകൃത്ത്, കവി, അഭിനേതാവ്
കയ്യൊപ്പ്:

ലോകചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയര്‍(മാമോദീസാത്തിയതി 26 ഏപ്രില്‍ 1564 – മരണം 23 ഏപ്രില്‍ 1616). ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാര്‍ഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വര്‍ദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികള്‍ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളൂം ആംഗലേയ ഭാഷയുള്‍പ്പടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തില്‍ കടന്നു കൂടിയിട്ടുണ്ട്.

ഷേക്സ്പിയര്‍ തന്റെ ശുഭാന്തനാടകങ്ങളും ചരിത്രനാടകങ്ങളും ആയിരുന്നു. കിങ് ലിയര്‍, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാന്‍സസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങള്‍ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ല്‍ ഷേക്സ്പിയറുടെ രണ്ട് മുന്‍‌കാല നാടകസഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതില്‍ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.

ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. റൊമാന്റിക്കുകള്‍ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയന്‍സ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ര്‍‌വം ബര്‍നാഡ് ഷാ അതിനെ ‘ബാര്‍ഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.


ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

സ്റ്റ്രാറ്റ്ഫോര്‍ഡ്-അപോണ്‍-ഏവോണിലെ ജോണ്‍ ഷേക്സ്പിയറുടെ വീട്
സ്റ്റ്രാറ്റ്ഫോര്‍ഡ്-അപോണ്‍-ഏവോണിലെ ജോണ്‍ ഷേക്സ്പിയറുടെ വീട്
ഷേക്സ്പിയറിന്റെ കോട്ട് ഓഫ് ആര്‍മ്സ്
ഷേക്സ്പിയറിന്റെ കോട്ട് ഓഫ് ആര്‍മ്സ്

ഏപ്രില്‍ 1564-ഇല്‍ സ്നിറ്റര്‍ഫീല്‍ഡിലെ കയ്യുറനിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്സ്പിയറിന്റെയും മേരി ആര്‍ഡന്റെയും മകനായി ജനിച്ചു. ഹെന്‍ലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രില്‍ 26-ഇനാണ് ഷേക്സ്പിയര്‍ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് 1616 ഏപ്രില്‍ 23 നാണ് ഷേക്സ്പിയര്‍ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഈ ദിവസം തന്നെയാണ് ഷേക്സ്പിയര്‍ മരിച്ചത് എന്നത് കൌതുകകരമായ ഒരു വസ്തുതയാണ്.

1596 ആയപ്പോഴേക്കും ഷേക്സ്പിയര്‍ ബിഷപ്സ്ഗേറ്റിലെ വി. ഹെലന്‍ ഇടവകയിലേക്ക് താമസം മാറി. 1598-ഇല്‍ ബെന്‍ ജോണ്‍സണ്‍ എഴുതിയ “എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍“ എന്ന നാടകത്തിലെ അഭിനേതാക്കളുടെ കൂട്ടത്തില്‍ വന്നു തുടങി.

വളരെയേറെ നാടകങ്ങള്‍ എഴുതിയത് കൂടാതെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സ്വന്തം നാടകമായ 'ഹാം‌ലെറ്റില്‍' കഥാനായകന്റെ പിതാവിന്റെ പ്രേതമായും “ആസ് യൂ ലൈക് ഇറ്റിലെ” ആഡം ആയും ഷേക്സ്പിയര്‍ അഭിനയിച്ചിട്ടുണ്ട്.

[തിരുത്തുക] പില്‍ക്കാലം

1613-ലാണ് ഷേക്സ്പിയര്‍ തന്റെ അവസാനത്തെ രണ്ട് നാടകങ്ങള്‍ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോര്‍ഡില്‍ താമസിച്ചിരുന്നപ്പോഴായിരുന്നു. 1616 ഏപ്രില്‍ 23-ആം തിയതിയില്‍ 52 വയസ്സുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] കൃതികള്‍

സാഹിത്യ ചരിത്രകാരന്മാര്‍ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590 ന്‍റെ മധ്യം വരെ അദ്ദേഹം റോമന്‍,ഇറ്റാലിയന്‍ മാത്രകകളില്‍ നിന്നും ചരിത്ര നാടകങ്ങില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആന്‍റ് ജൂലിയറ്റും ജൂലിയസ് സീസറും.അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്,ഒഥല്ലോ,കിങ്ങ് ലിയര്‍,മാക് ബത്ത്,ആന്‍റണി ആന്‍റ് ക്ലിയോപാട്ര,കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത - ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ (Romances)എന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി,സിംബെലൈന്‍,3 വിന്‍റേഴ്സ് ടെയില്‍,ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.[1]

[തിരുത്തുക] നാടകങ്ങള്‍

ഷേക്സ്പിയറിന്റെ നാടകങ്ങള്‍ പാശ്ചാത്യസാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും എക്കാലത്തേയും മികച്ച കൃതികളില്‍ ചിലതായിയാണ് കണക്കാക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ കൃതികള്‍ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിരിക്കുന്നു.


ഷേക്സ്പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ആദ്യത്തേത് റിച്ചാര്‍ഡ് മുന്നാമന്‍ എന്ന രചനയും ഹെന്റി നാലാമന്‍ എന്ന കൃതിയുടെ മൂന്ന് ഭാഗങ്ങളും ആണ്. ഷേക്സ്പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ് എറഴ്സ്, ദി റ്റേയ്മിങ് ഓഫ് ദി ഷ്രൂ, റ്റൈറ്റസ് അന്‍ഡ്രിയോനിക്കസ്, ജെന്റില്‍മെന്‍ ഓഫ് വെറോണ എന്നീ കൃതികള്‍ ഷേക്സ്പിയറിന്റെ ആദ്യ കൃതികളാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

[തിരുത്തുക] ഹാസ്യനാടകങ്ങള്‍

  1. ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍
  2. ആസ് യു ലൈക് ഇറ്റ്
  3. ദ കോമഡി ഓഫ് ഇറേഴ്സ്
  4. സിംബലൈന്‍
  5. ലവ്സ് ലേബേഴ്സ് ലോസ്റ്റ്
  6. മെഷര്‍ ഫോര്‍ മെഷര്‍
  7. ദ മെറി വൈവ്സ് ഓഫ് അവിന്‍ഡ്സര്‍
  8. ദ മെര്‍ച്ചന്‍റ് ഓഫ് വെനീസ്
  9. എ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം
  10. മച്ച് അഡോ എബൗട്ട് നത്തിങ്ങ്
  11. പെരിക്സ് പ്രിന്‍സ് ഓഫ് ടൈര്‍
  12. ടേമിങ്ങ് ഓഫ് ദ ഷ്രൂ
  13. ദ ടെംപസ്റ്റ്
  14. ട്രോയിലസ് ആന്‍റ് ക്രസിഡ
  15. ട്വല്‍ത്ത് നൈറ്റ്
  16. ടു ജെന്‍റില്‍മാന്‍ ഓഫ് വെറോണ
  17. വിന്‍റേഴ്സ് ടെയില്‍

[തിരുത്തുക] ചരിത്രനാടകങ്ങള്‍

  1. ഹെന്‍റി IV,പാര്‍ട്ട് 1
  2. ഹെന്‍റി IV,പാര്‍ട്ട് 2
  3. ഹെന്‍റി V
  4. ഹെന്‍റി VI,പാര്‍ട്ട് 1
  5. ഹെന്‍റി VI,പാര്‍ട്ട് 2
  6. ഹെന്‍റി VI,പാര്‍ട്ട് 3
  7. ഹെന്‍റി VIII
  8. കിങ്ങ് ജോണ്‍
  9. റിച്ചാര്‍ഡ് II
  10. റിച്ചാര്‍ഡ് III

[തിരുത്തുക] ദുരന്തനാടകങ്ങള്‍

  1. ആന്‍റണി ആന്‍റ് ക്ലിയോ പാട്ര
  2. കൊറിയോലനസ്
  3. ഹാംലറ്റ്
  4. ജൂലിയസ് സീസര്‍
  5. കിങ്ങ് ലിയര്‍
  6. മാക് ബത്ത്
  7. ഒഥല്ലോ
  8. റോമിയോ ആന്‍റ് ജൂലിയറ്റ്
  9. ടിമണ്‍ ഓഫ് ഏഥന്‍സ്
  10. ടൈറ്റസ് അന്‍ഡോണിക്കസ്

[തിരുത്തുക] അവലംബം

  1. തേജസ് പാഠശാല,28 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം