വില്യം ഡോബ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഡോബ്സൻ

വില്യം ഡോബ്സൻ (1611 ഫെബ്രുവരി 24 – 1646 ഒക്ടോബർ 28) ഇംഗ്ലീഷ് ചിത്രകാരനായിരുന്നു. ലണ്ടനിൽ ജനിച്ചു. ചിത്രകാരനായ ഫ്രാൻസിസ് ക്ലെയ്നിന്റെ ശിഷ്യനായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. 1642-ൽ ചാൾസ് I-ന്റെ കൊട്ടാരത്തിൽ ആസ്ഥാന ഛായാചിത്രകാരനായി പ്രവർത്തിച്ചിരുന്നു എന്നതിന് രേഖകളുണ്ട്. അതിനു മുമ്പ് വാൻഡിക് ആയിരുന്നു പ്രസ്തുത സ്ഥാനം അലങ്കരിച്ചിരുന്നത്. ഛായാചിത്രകലയിലാണ് ഇദ്ദേഹം വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ളത്. ചാൾസ് I-ന്റെ ചിത്രശേഖരത്തിലെ വെനീഷ്യൻ ചിത്രങ്ങൾ ശ്രദ്ധയോടെ പഠിച്ച ഇദ്ദേഹം തന്റെ ഛായാചിത്രങ്ങൾക്ക് മിക്കപ്പോഴും ഇറ്റാലിയൻ പരിവേഷം നൽകിയിരുന്നു. വില്യം കോംപ്ടന്റെ ദീർഘകായചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രം. ദ് ബിഹെഡിങ് ഒഫ് സെന്റ് ജോൺ എന്ന ചിത്രത്തിൽ പോലും ഇദ്ദേഹം ഛായാചിത്രണം നടത്തിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. അതിലെ സെന്റ് ജോണിന്റെ മുഖം ചാൾസ് രാജാവിന്റെ അനന്തരവനായ റൂപെർട്ട് രാജകുമാരന്റേതാണെന്നു സ്പഷ്ടമായിട്ടുണ്ട്. 1646 ഒക്ടോബർ 28-ന് ഇദ്ദെഹം അന്തരിച്ചു.

ഗ്യാലറി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോബ്സൻ, വില്യം (1610 - 46) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "William Dobson Portrait of the Artist's Wife c.1635–40". Tate Gallery. Retrieved 2 February 2015.
"https://ml.wikipedia.org/w/index.php?title=വില്യം_ഡോബ്സൻ&oldid=3645208" എന്ന താളിൽനിന്ന് ശേഖരിച്ചത്