വിര്‍ജിനിയ വുള്‍ഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിര്‍ജിനിയ വുള്‍ഫ്
VirginiaWoolf.jpg
തൊഴില്‍ നോവലിസ്റ്റ്, ഉപന്യാസക

വിര്‍ജിനിയ വുള്‍ഫ് (née Stephen) (ജനുവരി 25, 1882മാര്‍ച്ച് 28, 1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി വിര്‍ജിനിയ വുള്‍ഫ് കരുതപ്പെടുന്നു.

രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തില്‍ വുള്‍ഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവര്‍. വിര്‍ജിനിയ വുള്‍ഫിന്റെ പ്രധാന കൃതികള്‍ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒര്‍ലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാന്‍ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.

[തിരുത്തുക] കൃതികള്‍

[തിരുത്തുക] നോവലുകള്‍

  • ദ് വോയേജ് ഔട്ട് (1915)
  • നൈറ്റ് ആന്റ് ഡേ (നോവല്‍)|നൈറ്റ് ആന്റ് ഡേ (1919)
  • ജേക്കബ്സ് റൂം (1922)
  • മിസ്സിസ്സ് ഡാല്ലോവെ (1925)
  • റ്റു ദ് ലൈറ്റ്‌ഹൌസ് (1927)
  • ഒര്‍ലാന്റോ: എ ബയോഗ്രഫി (1928)
  • എ റൂം ഓഫ് വണ്‍സ് ഔണ്‍ (1929)
  • ദ് വേവ്സ് (1931)
  • ദ് യിയേഴ്സ് (1937)
  • ബിറ്റ്വീന്‍ ദ് ആക്ട്‌സ് (1941)


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം